സൗദിയില്‍ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ വന്‍കുറവെന്ന് റിപ്പോര്‍ട്ട്

റിയാദ്: തൊഴില്‍ വിസകളുടെ എണ്ണത്തില്‍ സൗദിയില്‍ വന്‍കുവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം അനുവദിച്ചതിലേറെയും ഗാര്‍ഹിക വിസകളാണെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.

Loading...

2015 മുതല്‍ 2017 വരേയുള്ള കാലയളവിലാണ് തൊഴില്‍ വിസയുടെ എണ്ണത്തില്‍ ഈ കുറവ് രേഖപ്പെടുത്തിയത്. 2017-ല്‍ 7,18,835 വിസകളാണ് തൊഴില്‍ മന്ത്രാലയം വിതരണം ചെയ്തതെങ്കില്‍ 2016ല്‍ ഇത് 14,03,713 വിസകള്‍ ആയിരുന്നു. സെപ്റ്റംബര്‍ മുതല്‍ പന്ത്രണ്ടോളം വാണിജ്യ മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ വിദേശികള്‍ക്കനുവദിക്കുന്ന തൊഴില്‍ വിസയുടെ എണ്ണത്തില്‍ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *