പ്രവാസികള്‍ക്ക് തിരിച്ചടി…സൗദിയില്‍ മത്സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം

റിയാദ്: സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവല്‍ക്കരണം. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടുകളിലും കുറഞ്ഞത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 മുതലാണ് നിയമം നിലവില്‍ വരുന്നത്.

Loading...

രാജ്യത്ത് നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങളടങ്ങിയ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ബോട്ടുടമകള്‍ക്ക് ലഭിച്ച് തുടങ്ങി. ഇത്പ്രകാരം സ്വദേശി ജീവനക്കാരില്ലാത്ത ബോട്ടുകളെ സെപ്റ്റംബര്‍ മുപ്പത് മുതല്‍ കടലില്‍ ഇറങ്ങാന്‍ വിലക്കും. ബോട്ടുകളുടെ ലൈസന്‍സാണ് റദ്ദ് ചെയ്യുന്നത്. പുതിയ ബോട്ടുകള്‍ക്ക് ലൈസന്‍സ് ലഭ്യമാകില്ല.

നിയമം നടപ്പിലാക്കുന്നതിലൂടെ മത്സ്യബന്ധന മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും,സ്വദേശിവല്‍ക്കരണത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം കരുതുന്നു. പാരമ്പര്യമായി മത്സ്യബന്ധനം നടത്തിവന്ന ഒരു ചെറു വിഭാഗം മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ബാക്കി ഭൂരിഭാഗവും വിദേശികളാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഈ മേഖലയില്‍ ഉപജീവനം തേടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് മത്സ്യബന്ധന മേഖല

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *