സൗദി ദേശീയദിനം: ഐക്യദാർഢ്യമറിയിച്ച് ഗൂഗിൾ ഡൂഡിൽ

ദമാം : സൗദിയുടെ 90-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഐക്യദാർഢ്യമറിയിച്ച് ഗൂഗിൾ ഡൂഡിൽ.

ലാഇലാഹ ഇല്ലല്ലാഹ് മുദ്രണം ചെയ്ത പാറിക്കളിക്കുന്ന പച്ചപ്പതാകയാണ് ബാനറിൽ ഡൂഡിൽ ഫൈൻ ആർട്ടായി നൽകിയിരിക്കുന്നത്.

32 വർഷത്തെ യുദ്ധത്തിന് ശേഷം സൗദിയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ കിങ് അബ്ദുൽ അസീസ് ബിൻ അബദുൽ റഹ്‌മാൻ അൽ സൗദിന്റെ നേതൃത്വത്തിൽ സൗദിയുടെ ഏകീകരണം സാധ്യമാക്കിയതിന്റെ വാർഷികമായാണ് സൗദി ദേശീയ ദിനം ആചരിക്കുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

അഭൂതപൂർവമായ പശ്ചാത്തല വികസനം സാധ്യമാക്കിയും സുദൃഢമായ രാജ്യാന്തര ബന്ധം പുലർത്തിയും ലോകത്തെ തന്നെ ഒന്നാന്തരം സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം ഇന്ന് എത്തി.

ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും മകനുമായ  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിവർത്തന പദ്ധതികളും വിഷൻ 2030 ഉൾപ്പെടെയുള്ള ലക്ഷാധിഷ്ഠിത പദ്ധതികളും നടപ്പാക്കി എല്ലാ രംഗത്തും കുതിക്കുകയാണ് രാജ്യം.

സാംസ്കാരികമായ ഉണർവും സ്ത്രീ ശാക്തീകരണവും എണ്ണ ഇതര വരുമാന മാർഗങ്ങളും ആവിഷ്കരിച്ചതാണ് ഈ ഘട്ടത്തിൽ രാജ്യത്തെ ശ്രദ്ധേയമാക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *