സൗദിയിലെ പ്രവാസികള്‍ ഇനി ആശ്വസിക്കാം…വ്യാജ ഹുറൂബാക്കലിനും പാസ്പോര്‍ട്ട് പിടിച്ചുവെക്കലിനും പിഴ

സൗദിയില്‍ തൊഴിലാളികള്‍ ഒളിച്ചോടിയതായി വ്യാജ പരാതി നല്‍കുന്ന (ഹുറൂബാക്കാല്‍) തൊഴിലുടമകള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളിയുടെയോ ആശ്രിതരുടെയോ പാസ്പോര്‍ട്ടോ ഇഖാമയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകളോ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ 5000 റിയാല്‍ പിഴ ചുമത്താനും പുതിയ സൗദി തൊഴില്‍ നിയമാവലി ഭേദഗതി നിര്‍ദേശിക്കുന്നു. കൃത്യസമയത്ത് വേതനം വിതരണം ചെയ്യാതിരിക്കല്‍, വേതനം പിടിച്ചുവെക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ തോതില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിക്കും.

Loading...

തൊഴില്‍ കരാര്‍ ഒപ്പുവെക്കാതെ തൊഴിലാളികളെ ജോലിക്കു വെക്കുന്നതും ശിക്ഷാര്‍മാണ്. ഈ കുറ്റത്തിന് തൊാഴിലുടമക്ക് 10,000 റിയാല്‍ പിഴ ലഭിക്കും. തൊഴില്‍ കരാര്‍ അവസാനിപ്പിച്ച്‌ ഒരാഴ്ചക്കകം തൊഴിലാളികളുടെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും തീര്‍ത്തു നല്‍കണം. അല്ലെങ്കില്‍ ഓരോ തൊഴിലാളിക്കും 10,000 റിയാല്‍ എന്ന തോതില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. തൊഴില്‍ കരാറുകള്‍ തൊഴിലാളികളാണ് അവസാനിപ്പിക്കുന്നതെങ്കില്‍ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും തീര്‍ത്തു നല്‍കാന്‍ പരമാവധി രണ്ടാഴ്ചത്തെ സമയം സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ഇതിനകം ഇവ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച്‌ പിഴ വര്‍ധിക്കും.

വിദേശികളെ തസ്തിക മാറി ജോലി ചെയ്യിച്ചാല്‍ 10,000 റിയാലാണ് പിഴ. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമാക്കാതിരുന്നാല്‍ 10,000 റിയാലും തൊഴിലാളികളോട് വിവേചനം കാണിച്ചാല്‍ 20,000 റിയാലും പിഴ ലഭിക്കും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച്‌ പിഴ ഇരട്ടിയാകും. രാത്രി ഷിഫ്റ്റില്‍ വനിതകളെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരാള്‍ക്ക് 15,000 റിയാല്‍ എന്ന തോതിലായിരിക്കും സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിക്കുക.

തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്തത് സ്ഥിരീകരിക്കുന്ന വേതന സുരക്ഷാ ഫയല്‍ ഓരോ മാസവും സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. തൊഴില്‍ ക്രമീകരിക്കുന്ന നിയമാവലി പരസ്യപ്പെടുത്താത്ത സ്ഥാപനങ്ങളും പതിനായിരം റിയാല്‍ പിഴ അടക്കണം.

തൊഴിലാളികള്‍ക്കെതിരായ കൈയേറ്റങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. വീഴചവരുത്തുന്നവര്‍ക്ക് 15,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളികള്‍ക്കെതിരായ കൈയേറ്റങ്ങളില്‍ പരാതി ലഭിച്ച്‌ അന്വേഷണം നടത്തി അഞ്ചു ദിവസത്തിനകം അച്ചടക്ക നടപടി തീരുമാനിച്ചില്ലെങ്കിലും കുറ്റം തെളിഞ്ഞ് മുപ്പതു ദിവസത്തിനകം അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ തൊഴിലുടമ 25,000 റിയാല്‍ പിഴ അടക്കണം. തൊഴില്‍ കരാറുകളിലും രജിസ്റ്ററുകളിലും അറബി ഭാഷ ഉപയോഗിക്കാതിരിക്കല്‍, തൊഴിലാളികളുടെ പേരുവിവരങ്ങള്‍, വേതന വിതരണം, ഡ്യൂട്ടിക്ക് ഹാജരാകല്‍ എന്നിവ വ്യക്തമാക്കുന്ന രേഖകള്‍ സൂക്ഷിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5000 റിയാല്‍ പിഴയാണ് ലഭിക്കുക.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *