വസ്ത്രധാരണത്തില്‍ പിടിമുറുക്കി സൗദി…പോക്കറ്റ് കാലിയാക്കാന്‍ പുതിയ നിയമം

റിയാദ്: ‘പൊതുമര്യാദ’ ലംഘിച്ച്‌ ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പൊതുസ്ഥലത്ത് ചുംബിക്കുന്നതിനും പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ചരിത്രത്തിലാദ്യമായി വിദേശസഞ്ചാരികള്‍ക്ക് വിസ അനുവദിച്ചതിനുപിന്നാലെയാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച പട്ടിക വിനോദസഞ്ചാരവകുപ്പിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

Loading...

മര്യാദ ലംഘിക്കുന്ന 19 കുറ്റങ്ങളെക്കുറിച്ചാണ് പട്ടികകള്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകളും പുരുഷന്‍മാരും പൊതുയിടങ്ങളില്‍ മാന്യമായി വസ്ത്രംധരിക്കണം. മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ധാര്‍മികവിരുദ്ധസ്വഭാവമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്, പൊതുയിടത്ത് സ്ത്രീകള്‍ ചുമലുകളും മുട്ടുകാലുകളും മറയ്ക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, പിഴ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

യു.എസ്. ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവടയക്കം 49 വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.

അതേസമയം, സൗദി സ്ത്രീകള്‍ക്ക് പൊതുയിടത്ത് നിര്‍ബന്ധമായ പര്‍ദ വിദേശവനിതകള്‍ ധരിക്കേണ്ടതില്ലെന്ന് ടൂറിസം വിഭാഗം മേധാവി അഹമ്മദ് അല്‍ ഖതീബ് വ്യക്തമാക്കിയിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *