സൗദി ഓണ്‍ലൈന്‍ ടാക്‌സി സ്വദേശിവത്കരണം ; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

റിയാദ് : സൗദി ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഈ മേഖലയില്‍ ഏകദേശം 97 ശതമാനത്തോളം സ്വദേശിവത്കരണം വര്‍ദ്ധിച്ചതായ് പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരിയാണ് പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മാര്‍ഗ്ഗം ഉപയോഗിക്കാന്‍ കഴിയുന്ന ആ സംവിധാനം വന്‍ പ്രചാരം നേടിവരുന്നുണ്ട്. ലൈസന്‍സുള്ള 23 ടാക്‌സി കമ്പനികളിലായ് 2,20,000 ടാകസി ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ മൂന്ന് ശതമാനം മാത്രമാണ് സ്വദേശികള്‍.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലെ നിരക്കുകള്‍ നിശ്ചയിക്കുന്നത് അതത് കമ്പനികളാണ്. ഇതില്‍ പൊതുഗതാഗത അതോറിറ്റി ഇടപെടുന്നില്ല. എന്നാല്‍ നിരക്കുകളില്‍ കൃത്രിമം കാണിക്കുന്നില്ല എന്ന് അതോറിറ്റി ഉറപ്പു വരുത്തും.

ഡ്രൈവര്‍മാര്‍ക്കുമുള്ള വിഹിതവുമായി ബന്ധപ്പെട്ട് ഓരോ കമ്പനിക്കും വ്യത്യസ്തമാണ് നിരക്ക്. എന്നാല്‍ ഓരോ നഗരങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഈടാക്കുന്ന നിരക്കുകള്‍ പരസ്യപ്പെടുത്തണം. ഈ നിരക്കുകള്‍ക്ക് മുന്‍കൂട്ടി അതോറിറ്റി അംഗീകാരം നേടിയതായിരിക്കണം. ഓഫറുകളെയും തൊഴിലവസരങ്ങളും അതോറിറ്റിയുടെ അനുമതി കൂടാതെ പരസ്യപ്പെടുത്താനാകില്ല. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്ക് ഉടനടി വിലക്കേര്‍പ്പെടുത്തും. ഒപ്പം ഇവരുടെ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനും റദ്ദാക്കും. പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹിന്റേതാണ് ഈ മുന്നറിയിപ്പ്. ഈ രംഗത്ത് ഇതു സംബന്ധിച്ച് അതോറിറ്റി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ടാക്‌സികള്‍ക്കും ടാക്‌സി കമ്പനികളില്‍ പുതിയ കാറുകള്‍ ഏര്‍പ്പെടുത്തുന്നതിനും ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നിരവധി മലയാളികള്‍ ടാക്‌സി മേഖല വിടുകയാണ്. ഇതിന് പിന്നാലെയാണ് കണക്കുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *