മനസ്സലിഞ്ഞ് ജോലി നല്‍കിയാല്‍ ‘പണി ‘ പിറകേ വരും…സൂക്ഷിക്കുക

നിയമം ലംഘിച്ച് അനധികൃതമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് ജോലി നല്‍കിയാല്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ച് വര്‍ഷത്തേയ്ക്ക് റിക്രൂട്ടിങ്ങിന് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ. സ്ഥാപന മേധാവിക്ക് ഒരു വര്‍ഷത്തെ തടവും വിദേശിയാണെങ്കില്‍ നാടുകടത്തലും ശിക്ഷ ലഭിക്കും.

നിയമ ലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും ജവാസത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശന വിസയിലെത്തിയവര്‍ അനുവദിച്ച കാലാവധി കഴിഞ്ഞാല്‍ സൗദി വിടണമെന്നാണ് നിയമം. ഇഖാമ നിയമലംഘകര്‍, തൊഴില്‍ നിയമലംഘകര്‍, അതിര്‍ത്തി നിയമലംഘകര്‍ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിര്‍ത്താന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.

ഇത്തരം നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് ആറ് മാസം തടവും ലക്ഷം റിയാല്‍ പിഴയും വിദേശിയെങ്കില്‍ നാടുകടത്തലുമാണ് ശിക്ഷ. നിയമം ലംഘിച്ച് നിയമനം
നടത്തിയാല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് കമ്ബനിക്ക് ഒരു നിയമനവും പിന്നീട് നടത്താനുമാകില്ല. സ്ഥാപനത്തിന്റെ അനധികൃത നടപടിയെ കുറിച്ച് രാജ്യത്തെ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *