ഭീകരവാദത്തെ തുടച്ചു നീക്കാന്‍ പതിയ തന്ത്രവുമായി സൗദി…

റിയാദ് : രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.. യുവജനങ്ങളേയും കൗമാരക്കാരേയും ലക്ഷ്യമിട്ടാണ് സൗദി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സെന്റര്‍ ഫോര്‍ മോഡറേഷനും ഇരു ഹറം കാര്യമേധാവിയും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പുവെച്ചത്.

Loading...

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യുണിവേഴ്സിറ്റിയും ഇരു ഹറം ഭരണകാര്യ മേധാവിയും തമ്മിലാണ് ധാരണപത്രം. ഇതിനായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യേക കാമ്ബയിന്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ ഭീകരതക്കെതിരെ ഇരു കക്ഷികളും സഹകരിച്ചുകൊണ്ട് വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടത്താനും ധാരണയായിട്ടുണ്ട്.

സൗദിയില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചതോതില്‍ ഭീകരതയും തീവ്രവാദവും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സൗദി പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നത്

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *