കൊറോണ വൈറസ് ദൈവശിക്ഷയെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി സൗദി

റിയാദ്: കൊറോണ വൈറസ് വ്യാപനം ദൈവശിക്ഷയാണെന്ന് പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ നടപടിയുമായി സൗദി അധികൃതര്‍.

മൂവരെയും അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവര്‍ കൊറോണ വൈറസ് വ്യാപനത്തെ ദൈവശിക്ഷയുമായി ബന്ധിപ്പിച്ചുള്ള പ്രചാരണങ്ങള്‍ നടത്തിയത്.

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും കൊറോണ കാരണമായുണ്ടായ പ്രതിസന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

നാല് പേരെയും അറസ്റ്റ് ചെയ്ത് കേസുകള്‍ കോടതിയ്ക്ക് കൈമാറാനാണ് നിര്‍ദേശം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം സൗദിയില്‍  കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. സൗദി പൗരനാണ് മരിച്ചത്.

ഇതോടെ സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം രാജ്യത്ത് 99 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേരാണ് വിദേശത്ത് നിന്നെത്തിയത്. 89 പേര്‍ക്കും സമൂഹ വ്യാപനം വഴിയാണ് രോഗം ബാധിച്ചത്.

ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി. ചികിത്സയിലായിരുന്ന 37 പേര്‍ ഇതുവരെ രോഗവിമുക്തി നേടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേരും റിയാദിലാണ്. 12 പേര്‍ക്ക് ഖത്തീഫിലും 12 പേര്‍ക്ക് മക്കയിലും 18 പേര്‍ക്ക് ജിദ്ദയിലും രോഗം സ്ഥിരീകരിച്ചു. മദീന – 6, ഖമീസ് മുശൈത്ത് – 3, അബഹ – 1, സൈഹാത്ത് – 1, കോബാര്‍ – 1, ഹുഫൂഫ് – 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച മറ്റള്ളവരുടെ വിവരങ്ങള്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *