സൗദി – ഖത്തർ വിമാന സർവിസ്​ നാളെ​ മുതൽ

ജിദ്ദ :  സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്​ചയിൽ ഏഴ്​ സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന്​ സൗദി എയർലൈൻസ്​ വ്യക്തമാക്കി.

റിയാദിൽ നിന്ന്​ ആഴ്​ചയിൽ നാല്​ വിമാനങ്ങളും ജിദ്ദയിൽ നിന്ന്​ ആഴ്​ചയിൽ മൂന്ന്​ വിമാനങ്ങളും സർവിസ്​ നടത്തും. ആദ്യ സർവിസ്​ തിങ്കാഴ്​ച വൈകീട്ട്​ 4.40നാണ്​.

ഖത്തർ എയർവേസ്​ തിങ്കളാഴ്​ച മുതൽ സൗദിയിലേക്ക്​ സർവിസ്​ ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്​ച (ജനുവരി 14) ജിദ്ദയിലേക്കും ശനിയാഴ്​ച (ജനുവരി 16)​ ദമ്മാമിലേക്കും​ വിമാനങ്ങളുണ്ടാകുമെന്ന്​ ഖത്തർ എയർവേസ്​ വ്യക്തമാക്കി​.

ഉപരോധത്തെ തുടർന്ന്​ മൂന്നര വർഷത്തിലധികമായി ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസുകൾ നിർത്തിവെച്ചിട്ട്​​. കഴിഞ്ഞ തിങ്കളാഴ്​ച അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ്​ ഉപരോധം നീക്കാനും പ്രവേശന കവാടങ്ങൾ തുറക്കാനും ധാരണയായത്​.

അൽഉല കരാർ ഒപ്പിട്ട ​തൊട്ടടുത്ത ദിവസം സൗദിയുടെ ​േവ്യാമ പാത ഖത്തർ എയർവേ​സിന്​ തുറന്നു കൊടുത്തിരുന്നു.

കരമാർഗമുള്ള ആളുകളുടെ വരവ്​ ശനിയാഴ്​ച ആരംഭിച്ചിട്ടുണ്ട്​. സാൽവ പ്രവേശന കവാടം​ ശനിയാഴ്​ചയാണ്​ വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്​​.

വരും ആഴ്​ചകളിലായി ഇരുരാജ്യങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവിസുകൾ ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നു​

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *