സൗദിയിൽ നിന്നുള്ള പണം കുറയുന്നു

റിയാദ് :  സൗദിയിൽ നിന്ന് നിയമാനുസൃതം വിദേശത്തേക്കു അയച്ച പണത്തിൽ ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 2.3% കുറവ്. ഒക്ടോബറിൽ മാത്രം വിദേശികൾ 1,316 കോടി റിയാൽ അയച്ചപ്പോൾ നവംബറിൽ 1,286 കോടി  റിയാലായി കുറഞ്ഞു.

ജനുവരി ഒന്നു മുതൽ നവംബർ അവസാനം വരെ 13,627 കോടി റിയാലാണ് അയച്ചത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,397 കോടി റിയാലായിരുന്നു.

എന്നാൽ 4 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പണമൊഴുക്ക് കുറയുന്നതായാണ് കണ്ടുവരുന്നത്.

സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ട് ഒട്ടേറെ പേർ നാട്ടിലേക്കു പോയതാണ് പണമൊഴുക്ക് കുറയാനുണ്ടായ കാരണമെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *