ജോലി തേടി ഇങ്ങോട്ടേക്ക് ആരും വരേണ്ടെന്ന് സൗദി…അടിമുടി കൈവിടാനൊരുങ്ങി സൗദി

റിയാദ്: കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനൊരുങ്ങി സൗദി അറേമ്പ്യ. മുമ്പ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയ മേഖലകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലും ഡെലിവറി വിഭാഗത്തിലുമാണ് സൗദി നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഡെലിവറി വിഭാഗത്തില്‍ സ്വദേശിവല്‍ക്കരമം നടരപ്പിലാക്കാന്‍ പൊതുഗതാഗത അതോറിറ്റിയാണ് നീക്കം തുടങ്ങിയിരിക്കുന്നത്. മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് ഈ മേഖലയില്‍ സൗദിയില്‍ ജോലി ചെയ്യുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികളുള്‍പ്പടേയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടും. വിശദാംശങ്ങള്‍ ഇങ്ങനെ..

പുതിയ മേഖലകളിലേക്ക് സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള ജോലികള്‍ തുടങ്ങിയതായി സൗദി പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ റൂമൈഹ് അല്‍ റുമൈഹ് അറിയിച്ചു. എത്രയും പെട്ടെന്ന് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും ഇദ്ദേഹം വ്യക്താക്കി. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, മുനിസിപ്പല്‍ ഗ്രാമകാര്യം, പൊതു സുരക്ഷാ വകുപ്പ്, തൊഴില്‍ സമൂഹ്യ വികസനം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ശ്രമം.

അതേസമയം, മദീന മേഖലകളിലെ ഷോപ്പിങ് മാളുകളില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം ഏപ്രില്‍ ആറു മുതല്‍ ആരംഭിക്കും. ചാരിറ്റബിള്‍ സൊസൈറ്റികളിലും മറ്റു വന്‍കിട വാണിജ്യകേന്ദ്രങ്ങളിലും ഇതോടൊപ്പം സ്വദേശിവല്‍ക്കരണം നടപ്പാക്കും. ജൂണില്‍ ആരംഭിക്കുന്ന മദീനയിലെ രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണത്തില്‍ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ റാജ്ഹി അറിയിച്ചു.

ആവശ്യത്തിന് സൗദി പൗരന്‍മാരെ ജോലിക്ക് ലഭിക്കാത്തതിനാല്‍ ഓരോ തൊഴില്‍ മേഖലകള്‍ക്കും ബാധകമാവുന്ന സൗദിവല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്തിയേക്കാമെന്ന് അഹമ്മദ് അല്‍രാജിഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും എല്ലാം മേഖലകളിലും സൗദിവല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്താനാകില്ലെന്നും മന്ത്രി അറിയിച്ചു. അതിനിടെ, സ്വദേശികള്‍ക്ക് ആകര്‍ഷകമായ പ്രത്യേക തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പദ്ധതി തുടങ്ങിയിട്ടുണ്ട്.

ഈ മേഖലകളില്‍ നിശ്ചിത ശതമാനം സൗദിവല്‍ക്കരണം നിര്‍ണ്ണയിച്ച് സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനു സ്വകാര്യ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. നിശ്ചിത തൊഴിലിന് യോഗ്യരായ സൗദി പൗരന്‍മാരേയും പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്നവരേയുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. സൗദിവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതി ഉപകാരപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

മാനവശേഷി വികസന നിധി, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സാമൂഹിക വികസന ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വിജയിക്കുമെന്ന് സൗദിതൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും സ്വദേശിവല്‍ക്കരണം നടക്കുന്നതിനാല്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന കേരളീയര്‍ അടക്കമുള്ള വിദേശികള്‍ തൊഴില്‍ ഭീഷണി നേരിടുകയാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *