സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്‌ താഴേക്കെന്ന് പഠനം

റിയാദ്‌:സൗദി അറേബ്യയിലെ തൊഴിലില്ലായ്മാ നിരക്ക് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ നേരിയ ഇടിവ് നേരിട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.

ഇക്കാലയളവിൽ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനത്തിൽ നിന്ന് 11.8 ശതമാനമായി കുറഞ്ഞു.  അതേസമയം, സ്ത്രീകൾക്കിടയിൽ 2.6 ശതമാനത്തിന്റെ കുറവ്‌ അനുഭവപ്പെട്ടു.

നിലവിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 28.2 ശതമാനത്തിലെത്തി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

15 വയസും അതിന്‌ മുകളിലുമുള്ള പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 5.6 ശതമാനമാണ്‌. ഇത്‌ 0.7 ശതമാനത്തിന്റെ വർധനവാണ്‌ കാണിക്കുന്നത്‌.

15 വയസിനു മുകളിലുള്ള ജനസംഖ്യയുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 2019 ലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.8 ശതമാനം വർധിച്ച്‌ 58.2 ശതമാനത്തിലെത്തി.

പുരുഷന്മാരുടേത്‌ 80.4 ശതമാനവും സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 25.4 ശതമാനവുമാണെന്ന് റിപ്പോർട്ട് പറയുന്നു

ഈ വർഷം ഒന്നാം പാദത്തിൽ മൊത്തം തൊഴിലില്ലായ്മാ നിരക്ക് 5.7 ശതമാനമായിരുന്നു.

വർഷത്തിന്റെ ആദ്യ പാദത്തിന്റെ തുടക്കത്തിൽ ശേഖരിച്ചതിനാൽ ഈ സ്ഥിതിവിവരക്കണക്കുകളിൽ കോവിഡ്‌ പ്രതിസന്ധിയുടെ പ്രത്യാഘാതം കാണിക്കുന്നില്ല.

വിദേശികളും ഉൾപ്പെടെ സൗദിയിൽ 13.63 ദശലക്ഷം തൊഴിലാളികളുണ്ട്‌. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ സ്വദേശികളുടെ എണ്ണം 3.2 ദശലക്ഷം ആണ്‌.

സ്ത്രീകൾ 1.13 ഉം പുരുഷന്മാർ 2.06 ഉം ദശലക്ഷമാണെന്ന് റിപ്പോർട്ട്‌ പറയുന്നു

എന്നാൽ 2020 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് സൗദിയിലെ മൊത്തം തൊഴിൽ പങ്കാളിത്ത നിരക്ക് 0.5 ശതമാനം കുറഞ്ഞ് 46.2 ശതമാനമായി.

തൊഴിൽ സേനയിലെ സൗദി പുരുഷ പങ്കാളിത്ത നിരക്ക് മുൻ പാദത്തെ അപേക്ഷിച്ച് 0.8 ശതമാനം കുറഞ്ഞ് 65.8 ലെത്തി.

സൗദി വനിതാ പങ്കാളിത്ത നിരക്ക് മുൻ പാദത്തേക്കാൾ 0.1 ശതമാനം ഇടിഞ്ഞ് 25.9 ശതമാനത്തിലുമെത്തിയെന്നാണ്‌ ഈ പഠനം വ്യക്തമാക്കുന്നത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *