സൗദിയിൽ മാരത്തണില്‍ ഓടിയെത്തിയ രണ്ടായിരത്തോളം വനിതകൾ ചരിത്രത്തിലേക്ക്

ജിദ്ദ:∙  ചരിത്രത്തിൽ ആദ്യമായാണ് സൗദിയിൽ വനിതകൾക്ക് പൊതുവീഥിയിൽ ഓട്ട മത്സരം സംഘടിപ്പിച്ചത്.  കിഴക്കൻ സൗദിയിൽ പെടുന്ന കാർഷിക പ്രധാനമായ അൽഹസ്സ നഗരത്തിലായിരുന്നു മത്സരം. “അൽഹസ്സ കുതിക്കുന്നു” എന്ന നാമധേയത്തിൽ അരങ്ങേറിയ   വനിതകൾക്കായുള്ള മാരത്തണിൽ വിവിധ പ്രായത്തിൽപെട്ട രണ്ടായിരത്തോളം വനിതകളാണ്  പങ്കെടുത്തത്. ഓൺലൈൻ മുഖേനയുള്ള   രജിസ്ട്രേഷൻ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകം മത്സരാർഥികളുടെ എണ്ണം രണ്ടായിരത്തിൽ എത്തിയതോടെ രജിസ്ട്രേഷൻ നിർത്തലാക്കുകയായിരുന്നു.

മൂന്ന്  കിലോമീറ്ററായിരുന്നു നിശ്ചിതദൂരം. ഇത്രയും ദൂരം പതിനഞ്ചുമിനിറ്റിൽ പിന്നിട്ട മസ്ന അൽനസ്സാർ എന്ന സ്വദേശി ഒന്നാം സ്ഥാനം നേടി. അമേരിക്കൻ,തായ്‌വാൻ താരങ്ങളെ  പിന്നിലാക്കിയാണ് മസ്ന ഒന്നാം സ്ഥാനത്ത് ഓടിയെത്തിയത്.
സൗദി ജനറൽ സ്പോർട്സ് അതോറിറ്റി​, അൽഅഹ്സ സെക്യൂരിറ്റി എന്നിവരുടെ സഹകരണത്തോടെ അൽ മൂസ ആശുപത്രി ആയിരുന്നു വനിതാ   മരത്തൺ മത്സരത്തിന്റെ സംഘാടകർ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *