സൗദി തൊഴില്‍ മേഖലയില്‍ സജീവ സ്ത്രീ സാന്നിധ്യം

പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ഹൗ​സ് ഡ്രൈ​വ​ര്‍​മാ​ര്‍, അ​തി​ല്‍ 98 പേ​ര്‍ വ​നി​താ ഹൗ​സ് ഡ്രൈ​വ​ര്‍​മാ​ര്‍. ഇ​ത്ര​യേ​റെ ഹൗ​സ് ഡ്രൈ​വ​ര്‍​മാ​രു​ള്ള സ്ഥ​ല​മേ​തെ​ന്ന​ല്ലേ – ന​മ്മുടെ സൗ​ദി അ​റേ​ബ്യ. തൊ​ഴി​ല്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ് സൗ​ദി​യി​ലെ ഹൗ​സ് ഡ്രൈ​വ​ര്‍​മാ​രാ​യ വി​ദേ​ശി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​ള്ള​ത്. ഇ​താ​ദ്യ​മാ​യാ​ണ് സൗ​ദി​യി​ല്‍ വി​ദേ​ശ വ​നി​ത​ക​ള്‍ ഹൗ​സ് ഡ്രൈ​വ​ര്‍​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ര്യം തൊ​ഴി​ല്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ലോ​കം വ​ള​രെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ ശ്ര​ദ്ധി​ച്ച​ത്. സൗ​ദി​യി​ലെ ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ല്‍ 56 ശ​ത​മാ​ന​ത്തി​ലേ​റെ പേ​രും ഹൗ​സ് ഡ്രൈ​വ​ര്‍​മാ​ര​ത്രെ. വാ​ച്ച്‌മാ​ന്‍​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ക​ണ​ക്കും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 33,426 വി​ദേ​ശി​ക​ള്‍ വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും വാ​ച്ച്‌മാ​ന്‍​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്നു. ഇ​ക്കൂ​ട്ട​ത്തി​ല്‍ 15 വ​നി​ത​ക​ളു​ണ്ട്.

ഹൗ​സ് മാ​നേ​ജ​ര്‍​മാ​രാ​യി 2405 പേ​രാ​ണ് വി​ദേ​ശി​ക​ള്‍ ജോ​ലി നോ​ക്കു​ന്ന​ത്. ഇ​തി​ല്‍ 975 സ്ത്രീ​ക​ളു​ണ്ട്. ലേ​ഡീ​സ് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​വി​ധ പ്ര​വി​ശ്യ​ക​ളി​ല്‍ പ​തി​നാ​ല് ലേ​ഡീ​സ് ഡ്രൈ​വം​ഗ് സ്കൂ​ളു​ക​ള്‍ സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വി​ദേ​ശ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍ മാ​റ്റി വ​നി​ത​ക​ള്‍​ക്ക് സൗ​ദി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍ ന​ല്‍​കാ​ന്‍ 22 സെ​ന്‍റ​റു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *