സൗദിയില്‍ ഫാര്‍മസി രംഗത്ത് സ്വദേശിവല്‍ക്കരണം തുടരുമോയെന്ന കാര്യത്തില്‍ തീരുമാനം

റിയാദ്: സൗദിയില്‍ ഫാര്‍മസി രംഗത്ത് സ്വദേശിവല്‍ക്കരണം തുടരുമെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്‌ഹി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 ശതമാനം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഫാര്‍മസി മേഖലയില്‍ അടുത്ത വര്‍ഷാവസാനത്തോടെ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കും. സ്വകാര്യ മേഖലയില്‍ 14,338 പേര് ഫാര്‍മസിസ്റ്റുകളായി ജോലിചെയ്യുന്നതായാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്ക്. സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവച്ചു ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തുന്നതിനും കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊര്‍ജ്ജിത ശ്രമം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *