സൗദിയില്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി…

റിയാദ് – സൗദി സയാമീസ് ഇരട്ടകളായ ശൈഖയെയും ശുമൂഖിനെയും വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ.അബ്ദുല്ല അല്‍റബീഅ അറിയിച്ചു.

Loading...

റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡോ.അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് ഇന്നലെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത്. എട്ടു ഘട്ടങ്ങളായി നടത്തിയ ശസ്ത്രക്രിയ പന്ത്രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു.

ഇരുവര്‍ക്കും കഴിഞ്ഞ മാസാവസാനം വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്നതിനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ പിന്നീട് നീട്ടി വെക്കുകയായിരുന്നു. കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ സയാമീസ് ഇരട്ടകള്‍ക്ക് നടത്തുന്ന 46-ാമത് വേര്‍പെടുത്തല്‍ ശസ്ത്രക്രിയയാണിത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *