യുഎഇയിലെ വാഹനാപകടത്തില്‍ പതിനേഴുകാരന്‍ മരിച്ചു

ഉമ്മുല്‍ഖുവൈന്‍ : യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ 17 വയസ്സുള്ള സ്വദേശി മരിച്ചു. ശൈഖ് സായിദ് റോഡിലാണ് അപകടമുണ്ടായത്.

പതിനേഴുകാരന്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അലി ബുഅസിബ പറഞ്ഞു.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *