യൂറോപ്യന്‍ പര്യടനത്തിന് ശേഷം ശബാബ് ഒമാന്‍ 2 ഒമാന്‍ തീരത്ത്‌

മ​ത്ര: യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം മ​സ്​​ക​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ ഒ​മാ​ന്‍ നാ​വി​ക​സേ​ന​യു​ടെ ശ​ബാ​ബ്​ ഒ​മാ​ന്‍ ര​ണ്ട്​-2​ ക​പ്പ​ലി​ന്​ ആ​വേ​ശോ​ജ്ജ്വ​ല വ​ര​വേ​ല്‍​പ്. നി​ര​വ​ധി ബോ​ട്ടു​ക​ളു​ടെ​യും വ​ര്‍ണ​ക്കൊ​ടി തോ​ര​ണ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ച്ച പാ​യ്ക​പ്പ​ലു​ക​ളു​ടെ​യും അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് ശ​ബാ​ബ് ഒ​മാ​ന്‍ തി​ങ്ക​ളാ​ഴ്​​ച മ​ത്ര തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​ത്.ജ​ല​വൃ​ഷ്​​ടി ന​ട​ത്തി​യും ബാ​ന്‍​ഡ്​​ മേ​ള​ത്തോ​ടെ കൊ​ടി​ക​ള്‍ വീ​ശി​യു​മു​ള്ള സ്വീ​ക​ര​ണം ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി.

Loading...

വൈ​കു​ന്നേ​രം ശ​ബാ​ബ്​ ഒ​മാ​നി​ലെ നാ​വി​ക​ര്‍ മ​ത്ര​യി​ല്‍ ന​ട​ത്തി​യ മാ​ര്‍​ച്ച്‌​ കാ​ണാ​നും നി​ര​വ​ധി പേ​ര്‍ എ​ത്തി. ഒ​മാ​​െന്‍റ നാ​വി​ക​ച​രി​ത്ര​ത്തെ​ക്കു​റി​ച്ച്‌​ ക​പ്പ​ലി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ ബു​ധ​നാ​ഴ്​​ച കൂ​ടി അ​വ​സ​ര​മു​ണ്ടാ​കും. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു​ വ​രെ​യും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ 8.30 വ​രെ​യു​മാ​കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

തി​ങ്ക​ളാ​ഴ്​​ച മ​ത്ര തു​റ​മു​ഖ​ത്ത്​ ന​ട​ന്ന ഔദ്യോഗിക സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ സു​ല്‍​ത്താ​​െന്‍റ ഉ​പ​ദേ​ഷ്​​ടാ​വ്​ സ​യ്യി​ദ്​ ശി​ഹാ​ബ്​ ബി​ന്‍ താ​രീ​ഖ്​ അ​ല്‍ സൈ​ദ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നാ​വി​ക​സേ​നാം​ഗ​ങ്ങ​ളു​ടെ ഗാ​ര്‍​ഡ്​ ഒാ​ഫ്​ ഓ​ണ​ര്‍ പ​രി​ശോ​ധ​ന​യോ​ടെ​യാ​ണ്​ സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ള്‍​ക്ക്​ തു​ട​ക്ക​മാ​യ​ത്. ക​പ്പ​ല്‍ തു​റ​മു​ഖ​ത്ത്​ ന​ങ്കൂ​ര​മി​ട്ട ശേ​ഷം ക്യാ​പ്​​റ്റ​​െന്‍റ ക്ഷ​ണ​പ്ര​കാ​രം വി​ശി​ഷ്​​ടാ​തി​ഥി​ക​ള്‍ ക​പ്പ​ലി​ല്‍ ക​യ​റു​ക​യും വി​ജ​യ​ക​ര​മാ​യ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​നം ന​ട​ത്തി​യ സേ​നാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്​​തു.

തു​ട​ര്‍​ന്ന്​ ക​പ്പ​ലി​ല്‍ ഒ​രു​ക്കി​യ പ്ര​ദ​ര്‍​ശ​നം വി​ശി​ഷ്​​ടാ​തി​ഥി​ക​ള്‍ വീ​ക്ഷി​ച്ചു.2018 ഏ​പ്രി​ല്‍ 15ന്​ ​സൈ​ദ്​ ബി​ന്‍ സു​ല്‍​ത്താ​ന്‍ നാ​വി​ക​ത്താ​വ​ള​ത്തി​ല്‍​നി​ന്നാ​ണ്​ ശ​ബാ​ബ്​ ഒ​മാ​ന്‍ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ന്​ പു​റ​പ്പെട്ട​ത്. 12 രാ​ജ്യ​ങ്ങ​ളി​ലെ 17 തു​റ​മു​ഖ​ങ്ങ​ളി​ല്‍ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ല്‍ നി​ര​വ​ധി നാ​വി​കോ​ത്സ​വ​ങ്ങ​ളി​ലും പ​െ​ങ്ക​ടു​ത്തു. നെ​ത​ര്‍​ല​ന്‍​ഡ്​​സി​ലെ ഹേ​ഗി​ല്‍ ന​ട​ന്ന ക​പ്പ​ലോ​ട്ട മ​ത്സ​ര​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ​മ്മാ​ന​വും നേ​ടി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *