പൗരന്റെ വേദനയറിയുന്ന ഭരണാധികാരി…കാന്‍സര്‍ ബാധിതന് കാരുണ്യവുമായി ഷെയ്ഖ് ഹംദാന്‍

ദുബായ്; കാന്‍സര്‍ രോഗിയായ എമിറാത്തി പൗരന് സഹായ ഹസ്തവുമായി ദുബായ് കിരീടവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. എമിറാത്തി പൗരന്റെ ചികില്‍സയ്ക്ക് ആവശ്യമായ മുഴുവന്‍ തുകയും ഷെയ്ഖ് ഹംദാന്‍ ഏറ്റെടുത്തു. ഖലീഫ മുഹമ്മദ് റാഷിദ് ദവാസ് എന്ന പൗരനാണ് തന്റെ അസുഖത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

കാന്‍സര്‍ രോഗിയാണെന്നും ചികില്‍സയ്ക്ക് ഏതാണ്ട് മൂന്നു മില്യണ്‍ ദിര്‍ഹം (അഞ്ചു കോടിയോളം രൂപ) ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നടക്കില്ലെന്ന് അറിയാമെന്നും ചികില്‍സയ്ക്ക് ആര്‍ക്കെങ്കിലും സഹായിക്കാന്‍ സാധിക്കുമോ എന്നും വിഡിയോയില്‍ എമിറാത്തി പൗരന്‍ ചോദിക്കുന്നു. കീമോ തെറാപ്പി ചെയ്‌തെങ്കിലും അത് ഫലം ചെയ്യില്ലെന്നും വിഡിയോയിലൂടെ ഇദ്ദേഹം പറഞ്ഞു.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഖലീഫ മുഹമ്മദിന്റെ മുഴുന്‍ ചികില്‍സ ചെലവും താന്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു കമന്റ്. ‘താങ്കള്‍ ധൈര്യശാലിയാണ്, ഞങ്ങളെല്ലാവരും താങ്കള്‍ക്കൊപ്പമുണ്ട്’- ഷെയ്ഖ് ഹംദാന്‍ കുറിച്ചു. യുഎസില്‍ ചികില്‍സയ്ക്കായി റാഷിദ് ദവാസ് പോയിരുന്നു. ഏതാണ്ട് മൂന്നു വര്‍ഷം കൂടിയേ ഇയാള്‍ ജീവിച്ചിരിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്തിടെ ഇയാള്‍ക്ക് ശ്വാസകോശവുമായി ബന്ധപ്പെട്ട് ഒരു ശസ്ത്രക്രിയ നടത്തുകയുണ്ടായി. അവശേഷിക്കുന്ന നാളുകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പകര്‍ത്തി ലോകത്തെ അറിയിക്കുകയാണ് ഖലീഫ മുഹമ്മദ് റാഷിദ് ദവാസ്. ഇന്‍സ്റ്റഗ്രാമില്‍ ഏതാണ്ട് 15000ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *