അബുദാബി ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡ് താല്‍ക്കാലികമായി അടച്ചു…

അബുദാബി; തലസ്ഥാന നഗരിയിലെ ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡ് ഭാഗികമായി മൂന്നു ദിവസത്തേയ്ക്ക് താല്‍ക്കാലികമായി അടച്ചതായി ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ മുതലാണ് റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത്. ശനിയാഴ്ച രാത്രി 12 വരെ ഇതു തുടരും. ഖലീഫ ഇന്‍ഡസ്ട്രിയല്‍ ബി-യില്‍ നിന്ന് അബുദാബിയിലേയ്ക്കുള്ള റോഡാണ് അടച്ചത്. ഗതാഗത നിയമം അനുസരിച്ച് വാഹനമോടിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്നും നിര്‍ദേശിച്ചു. ഇതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നു വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *