ഗതാഗതം സുഗമമാക്കാന്‍ ദുബായ് ആര്‍.ടി.എയുടെ സമ്മാനം…ശൈഖ് റാഷിദ് റോഡില്‍ നാലുവരി തുരങ്കപാത വ്യാഴാഴ്ച തുറക്കുന്നു

ദുബായ്: ഗതാഗതം സുഗമമാക്കുന്നതിനുള്ള ദുബായ് ആര്‍.ടി.എ. യുടെ മറ്റൊരു പദ്ധതികൂടി യാഥാര്‍ഥ്യമാക്കുന്നു. ശൈഖ് റാഷിദ് റോഡില്‍ രണ്ടിടത്ത് ഇരുവശത്തേക്കും നാല് വരികളോടെയുള്ള തുരങ്കം മെയ് മൂന്നിന് വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. കരാമയിലെ ദുബായ് ഫ്രെയിമിനടുത്തായാണ് ഈ പാത.

Loading...

ശൈഖ് റാഷിദ് റോഡില്‍ അല്‍ ഗര്‍ഹൂദിലും മിന റാഷിദിലുമാണ് ഈ അടിപ്പാതകള്‍ നിര്‍മിച്ചിരിക്കുന്നത്. ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലേക്കുമുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനായാണ് ഈ തുരങ്കപാതകള്‍ പണിതതെന്ന് ദുബായ് ആര്‍.ടി.എ. ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി.

ശൈഖ് റാഷിദ്, ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡുകളുടെ ഇന്റര്‍സെക്ഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഇവ പൂര്‍ത്തിയാക്കിയത്. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ ഫിബ്രുവരിയില്‍ രണ്ട് വലിയ പാലങ്ങള്‍ ആര്‍.ടി.എ. നിര്‍മിച്ചിരുന്നു. കരാമ, വേള്‍ഡ് ട്രേഡ് സെന്റര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ ഇത് ഏറെ സഹായകരമായിട്ടുണ്ട്.

അല്‍ ഷന്ദഘയിലേക്കുള്ള ശൈഖ് റാഷിദ് റോഡിലെ ഇന്റര്‍സെക്ഷന്‍, അല്‍ കുവൈത്ത് സ്ട്രീറ്റിലേക്കുള്ള ഇന്റര്‍സെക്ഷനിലേക്കുമാണ് തുരങ്കങ്ങള്‍ പണിതിരിക്കുന്നത്. ഇതോടെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *