മരുഭൂമിയിലെ അത്ഭുത നക്ഷത്രമായി ശൈഖ് സായിദ് സ്മാരകം

അബുദാബി: മരുഭൂമിയിലെ നക്ഷത്രമായി യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. അബുദാബി മറീനയിലേക്കുള്ള പ്രധാന സിഗ്‌നലിനോടുചേര്‍ന്ന് എമിറേറ്റ്സ് പാലസിന്റെ മുന്നില്‍ സ്ഥാപിച്ച ശൈഖ് സായിദിന്റെ സ്മാരകത്തിലാണ് ശൈഖ് സായിദ് നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നത്. സ്ഥാപകന്റെ സ്മാരകം എന്ന് പേരുനല്‍കിയ ഇവിടെ നിത്യവും സന്ദര്‍ശനത്തിനെത്തുന്നത് ഒട്ടേറെപ്പേരാണ്.

Loading...

സായിദ് വര്‍ഷത്തിലെ റംസാന്‍ മാസത്തില്‍ സ്ഥാപകന്റെ സ്മാരകം രാത്രിയിലും സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും രാത്രി എട്ടുമുതല്‍ ഒരുമണി വരെയുമാണ് റംസാനിലെ സന്ദര്‍ശന സമയം.

നിര്‍മിതിയിലെ മൗലികതയാണ് ഇവിടെയെത്തുന്ന ഏവരെയും ആകര്‍ഷിക്കുന്ന ഘടകം. ശൈഖ് സായിദ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രദര്‍ശനങ്ങളും 3.3 ഹെക്ടറില്‍ നഗരത്തിന് നടുവില്‍ മരങ്ങള്‍ക്കിടയില്‍ മനോഹരമായി ഒരുക്കിയ സ്മാരകത്തിലുണ്ട്. അമേരിക്കന്‍ ശില്പകലാ വിദഗ്ധനും കലാകാരനുമായ റാല്‍ഫ് ഹെല്‍മിക് രൂപകല്പനചെയ്ത ഈ സ്മാരകം ശൈഖ് സായിദ് ആരായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ലോകത്തിന് സമ്മാനിക്കുന്നത്.

മരുഭൂമിയിലെ ആകാശത്ത് നക്ഷത്രങ്ങള്‍ ശൈഖ് സായിദിന്റെ രൂപത്തില്‍ ഉദയംചെയ്താല്‍ എങ്ങനെയാണുണ്ടാവുക, അതാണ് സ്മാരകത്തിലെ പ്രധാന കാഴ്ചയായി അവതരിപ്പിച്ചിരിക്കുന്നത്. പല വലുപ്പത്തിലുള്ള ഉരുക്കില്‍ തീര്‍ത്ത 1300 ജ്യാമിതീയ രൂപങ്ങള്‍ ആയിരത്തോളം ഉരുക്ക് കയറില്‍ വ്യത്യസ്ത തരത്തില്‍ സജ്ജീകരിച്ചാണ് ശൈഖ് സായിദിന്റെ മുഖം തീര്‍ത്തത്. എല്ലാ ഭാഗങ്ങളില്‍നിന്ന് നോക്കിയാലും ശൈഖ് സായിദിന്റെ രൂപം കാണാന്‍ കഴിയുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. രാത്രിയില്‍ പ്രത്യേകതരത്തില്‍ സജ്ജീകരിച്ച വെളിച്ചം വരുന്നതോടെ ജാമ്യതീയ രൂപങ്ങള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങും. യു.എ.ഇ. സായിദ് വര്‍ഷം ആചരിക്കുമ്പോള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകരാണ് ഈ സ്മാരകം കാണാനെത്തുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *