വാടകയ്ക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം…അഴുകിയ നിലയില്‍ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം

ഷാര്‍ജയില്‍ ആദ്യ ഭാര്യയായ ഇന്ത്യന്‍ യുവതിയെ വീടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഇന്ത്യന്‍ ദമ്ബതികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ ഇന്ത്യന്‍ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ ദയാധനം സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലില്‍ ആയിരുന്നു നാടിനെ ഞെട്ടിച്ച കൊല

Loading...

മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ 36 കാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയ ശേഷം വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതിനനുസരിച്ച്‌ പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട് വാടകയ്‌ക്കെന്ന ബോര്‍ഡ് തൂക്കി ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയതാണ്. ഒരു മാസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തുകയായിരുന്നു പോലീസ്. അനേകം ഇന്ത്യക്കാര്‍ താമസിക്കുന്ന വില്ലകളാണ് മൈസലൂണ്‍ ഭാഗത്തുള്ളത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *