ഷാര്‍ജ പുസ്തകമേള നവംബർ നാലു മുതൽ

ഷാർജ : മഹാമാരിക്കാലത്ത് അക്ഷരങ്ങളുടെ സാന്ത്വനം പകരാൻ ഇനി ദിവസങ്ങൾ മാത്രം; ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിൽ 39–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ്െഎബിഎഫ്) നവംബർ നാലു മുതൽ 14 വരെ നടക്കുമെന്ന് സംഘാടകരായ ബുക് അതോറിറ്റി അറിയിച്ചു.

ആഗോള ആരോഗ്യ–സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ച് കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സന്ദർശകരെ മേള നടക്കുന്ന ഷാർജ എക്സ്പോ സെന്ററിൽ സ്വീകരിക്കുക.

മേള ഇപ്രാവശ്യമുണ്ടാകുമോ എന്ന കാര്യത്തിൽ മലയാളികളിലടക്കം ആശങ്കയുണ്ടായിരുന്നു.

കേരളത്തിൽ നിന്നുൾപ്പെടെ പ്രസാധകർ പങ്കെടുക്കുമെങ്കിലും എഴുത്തുകാരുടെ സാന്നിധ്യം ഇപ്രാവശ്യം ഉണ്ടായിരിക്കില്ലെന്നാണ് വിവരം.

പ്രസാധകർ നേരിട്ട് പങ്കെടുക്കുന്ന മേളയിലെ സാഹിത്യ–കലാ പരിപാടികൾ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ രൂപത്തിലായിരിക്കും നടക്കുക.

SIBF202012

11 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ കുട്ടികൾ, യുവതീ–യുവാക്കൾ, മുതിർന്നവർ, പ്രസാധക മേഖലയിലെ പ്രഫഷനലുകൾ തുടങ്ങിയവർക്ക് പുതിയ പുസ്തകങ്ങൾ സ്വന്തമാക്കാനും സാഹിത്യത്തിന്റെ പുതുചലനങ്ങൾ മനസിലാക്കാനും സാധിക്കും.

ബുദ്ധിജീവികൾ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവർക്ക് സംഗമിക്കാനും അനുഭവം പങ്കിടാനുമുള്ള ഏറ്റവും മികച്ച വേദിയായിരിക്കും മേള.

ലോക സാഹിത്യ പ്രമുഖരെയും വായനക്കാരെയും വിജ്ഞാന കുതുകികളെയും സ്വാഗതം ചെയ്യുന്നതിനാലാണ് ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയം തിരഞ്ഞെടുത്തതെന്നു സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർമാൻ അഹ് മദ് ബിൻ റകാദ് അൽ അമിരി പറഞ്ഞു.

SIBF2020

ആഗോള പ്രസാധക വ്യവസായ കലണ്ടറിലെ പ്രധാന പരിപാടിയാണ് ഷാർജ രാജ്യാന്തര പുസ്തകമേള.

ലോകം മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന കാലത്തും മേള സംഘടിപ്പിക്കുന്നതിന് പിന്നിൽ വായനക്കാർക്കും പ്രാദേശികവും ആഗോളതലത്തിലുമുള്ള പ്രസാധക വിപണിക്കും ഉണർവ് നൽകുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് മേള നടത്താനുള്ള ഉൗർജം നൽകുന്നത്.

യുവ തലമുറയ്ക്ക് വിജ്ഞാനം നുകരാനുള്ള അവസരം നിഷേധിച്ചുകൂടാ എന്നും അവർക്ക് വായനയുടെ വിശാല ലോകം തുറന്നുകൊടുക്കേണ്ടത് അനിവാര്യമാണെന്നും തിരിച്ചറിയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *