ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റു

കുവൈത്ത് സിറ്റി : ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റു.

ബുധനാഴ്‍ച നാഷണല്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ വെച്ച് അദ്ദേഹം ഭരണഘടനാ പ്രതിജ്ഞ ചെയ്‍താണ് അധികാരമേറ്റു.

ഇന്നലെ അന്തരിച്ച അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അര്‍ദ്ധസഹോദരനാണ് ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

സ്ഥാനമേറ്റെടുത്തുകൊണ്ട് നാഷണല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ ശൈഖ് നവാഫ് വികാരാധീനനായി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കുവൈത്തിലെ ജനങ്ങള്‍ തങ്ങളിലര്‍പ്പിക്കുന്ന വിശ്വാസത്തെ ജീവനുതുല്യം സംരക്ഷിക്കുമെന്ന് അദ്ദേഹം അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു.

സാമൂഹിക അകലം പാലിച്ചും മാസ്‍ക് ധരിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇന്ന് നാഷണല്‍ അസംബ്ലിയുടെ പ്രത്യേക യോഗം ചേര്‍ന്നത്.

ചൊവ്വാഴ്‍ച അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് ബുധനാഴ്‍ച കുവൈത്തിലെത്തിക്കും.

ചൊവ്വാഴ്‍ച അമീരി ദിവാനില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

പ്രത്യേക സാഹചര്യം പരിഗണിച്ച് മരണാന്തര ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *