ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ‘വിഖായ’ സന്നദ്ധ-ബോധവത്കരണ കാമ്പയിന് തുടക്കമായി

മനാമ: ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫിനു കീഴില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വിഖായയുടെ വൈവിധ്യമാര്‍ന്ന ബോധവത്കരണ-സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മനാമയില്‍ തുടക്കമായി. സംഘടനയുടെ സന്നദ്ധസേവന വിഭാഗമായ വിഖായയുടെ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന വിഖായ സംഗമത്തിലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കാന്പയിന്‍ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

Loading...

നവംബര്‍ 2 വരെ നീണ്ടു നില്‍ക്കുന്ന കാന്പയിനിന്റെ ഭാഗമായി ബഹ്‌റൈനിലുടനീളം വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് നിര്‍ധന രോഗികള്‍ക് സഹായം, മെഡിക്കല്‍ ക്യാമ്പ്, ആത്മഹത്യയ്‌ക്കെതിരെ ബോധവല്‍ക്കരണം, ഹോസ്പിറ്റല്‍ സന്ദര്‍ശനം, സോഷ്യല്‍മീഡിയാ പ്രചരണം, ഏകദിന ക്യാന്പ് എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒരാള്‍ മറ്റൊരാളെ സഹായിച്ചു കൊണ്ടിരിക്കുന്‌പോഴെല്ലാം അല്ലാഹു അവനെയും സഹായിക്കുമെന്ന തിരുവചനം ഉയര്‍ത്തിപ്പിടിച്ച് ഓരോ സന്നദ്ധ സേവകനും ജീവിക്കണമെന്ന ആഹ്വാനത്തോടെയാണ് സംഗമം അവസാനിച്ചത്.

ചടങ്ങില്‍ എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് ഉസ്താദ് അശ്‌റഫ് അന്‍വരി ചേലക്കര അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണവും സമസ്ത ജന: സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് ആശംസാ പ്രഭാഷണവും നിര്‍വ്വഹിച്ചു.
ജന. സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും ഓര്‍ഗ.സെക്ര നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. സമസ്ത ബഹ്‌റൈന്‍ – എസ് കെ എസ് എസ് എഫ് കേന്ദ്ര-ഏരിയാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. 2015ല്‍ തൃശൂരില്‍ നടന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ജൂബിലി സമ്മേളനത്തില്‍ വെച്ചാണ് 25,000 സന്നദ്ധ സേവകരുള്‍പ്പെട്ട വിഖായയെ നാടിന് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ബഹ്‌റൈനില്‍ നടന്ന വിഖായ സമര്‍പ്പണം ശൈഖുനാ അത്തിപ്പറ്റ ഉസ്താദാണ് നിര്‍വ്വഹിച്ചത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *