‘സ്​മാ​ര്‍ട്ട്​ ഹജ്ജ്​’ ഒന്നാംഘട്ട പദ്ധതി വിജയകരമെന്ന്​ ഹജ്ജ്​ മന്ത്രാലയം

ജി​ദ്ദ: ‘സ്​​മാ​​ര്‍​ട്ട്​ ഹ​ജ്ജ്​’ ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി വി​ജ​യ​ക​ര​മെ​ന്ന്​ ഹ​ജ്ജ്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഹ​ജ്ജ്​ വേ​ള​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര​യും ഗ​താ​ഗ​ത പ​ദ്ധ​തി​ക​ളും എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി ഏ​റെ​ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Loading...

ഭാ​വി​യി​ല്‍ പ​ദ്ധ​തി കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കു​ന്ന​തി​ന്​ ഭ​ക്ഷ​ണം, ആ​രോ​ഗ്യം, പ​രി​സ്​​ഥി​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ര്‍​ട്ട​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നും ഹ​ജ്ജ്​ ഉം​റ സ​ഹ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ്​ ബി​ന്‍ സു​ലൈ​മാ​ന്‍ മു​ശാ​ത്തും ‘അ​ലം’ സു​ര​ക്ഷ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്ബ​നി സി.​ഇ.​ഒ ഡോ.​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍​ജ​ള്​​ഇ​യും ത​മ്മി​ല്‍ ധാ​ര​ണ​പ്പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ളു​മാ​യും സാ​േ​ങ്ക​തി​ക സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ​ലി​യ ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​ന​ത്തി​ലാ​ണെ​ന്നും​ ഹ​ജ്ജ്​ ഉം​റ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​ന്‍ 2030െന്‍​റ ഭാ​ഗ​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ ന​ല്‍​കു​ന്ന സേ​വ​നം ഏ​റ്റ​വും മി​ക​ച്ച​താ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. വി​വ​ര സാ​േ​ങ്ക​തി​ക, ഇ-​സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം തേ​ടി​യാ​ണ് പു​തി​യ ധാ​ര​ണ​ക​ള്‍.

സേ​വ​ന​ങ്ങ​ള്‍ മി​ക​ച്ച​താ​ക്കു​ന്ന​തി​നും സ്​​മാ​ര്‍​ട്ട്​ ഹ​ജ്ജ്​ പ​ദ്ധ​തി വി​ക​സി​പ്പി​ക്കാ​നും സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി വ​ലി​യ പ​ങ്കാ​ളി​ത്തം മ​ന്ത്രാ​ല​യം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്‍​റ​ര്‍​നെ​റ്റ്, സ്​​മാ​ര്‍​ട്ട്​ കാ​ര്‍​ഡ്​ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം നി​ര​വ​ധി ധാ​ര​ണ​പ്പ​​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഹ​ജ്ജ്​ ഉം​റ സ​ഹ​മ​​ന്ത്രി പ​റ​ഞ്ഞു.

പു​ണ്യ​സ്​​ഥ​ല​ങ്ങ​ളി​ലെ തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​ക്കു​ക സ്​​മാ​ര്‍​ട്ട്​ ഹ​ജ്ജി​​ന്‍റ ഭാ​ഗ​മാ​ണെ​ന്ന്​ ഹ​ജ്ജ്​ മ​ന്ത്രാ​ല​യ ആ​സൂ​ത്ര​ണ വി​ക​സ​ന ജ​ന​റ​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ഡോ. ​അം​റ്​ ബി​ന്‍ റി​ദാ പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്രാ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *