പാര്‍ക്കിങ് നിയമ ലംഘകര്‍ക്ക് കെണിയൊരുക്കി സ്മാര്‍ട്ട് വാഹനവുമായി ഷാര്‍ജ

ഷാര്‍ജ; എമിറേറ്റില്‍ പാര്‍ക്കിങ് ഫീസ് അടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട് വാഹനം. മണിക്കൂറില്‍ 3000ല്‍ ഏറെ കാറുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഈ ഡിജിറ്റല്‍ സ്‌കാനിങ് വാഹനത്തിനു കഴിയും. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു വാഹനമെന്നു മുനിസിപ്പാലിറ്റി പബ്ലിക് പാര്‍ക്കിങ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ അലി അഹമ്മദ് അബു ഗാസീന്‍ പറഞ്ഞു.

Loading...

അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ നടന്നുവരുന്ന യുഎഇ ഇന്നവേഷന്‍ മാസാചരണത്തില്‍ വാഹനം പ്രദര്‍ശിപ്പിക്കും. വാഹനത്തിന്റെ മുകളിലുള്ള നൂതന ക്യാമറ ഉപയോഗിച്ചാണു നിയമലംഘനങ്ങള്‍ കണ്ടെത്തുക. ഉദ്യോഗസ്ഥര്‍ക്ക് ഓരോ വാഹനത്തിന്റെയും അടുത്തെത്തി പാര്‍ക്കിങ് ഫീസ് അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതില്ല. എമിറേറ്റിലെ എല്ലാ മേഖലകളും ഈ വാഹനത്തിന്റെ നിരീക്ഷണ പരിധിയിലായിരിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *