വിഷപ്പാമ്പിനെ ബാഗിലിട്ട് കൊച്ചി വിമാനത്താവളത്തിലെത്തി പ്രവാസി; പിന്നീട് സംഭവിച്ചത്….

കൊച്ചി: വിഷപ്പാമ്പുമായി പ്രവാസി വിമാനയാത്രക്കായി എത്തി. ഹാന്‍ഡ് ബാഗിലാണ് വിഷപ്പാമ്പിനെ ഒളിപ്പിച്ചത്. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയതാണ് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളം (40). അവധിക്കു നാട്ടിലെത്തി മടങ്ങുകയായിരുന്നു. സുനില്‍ നാട്ടില്‍ നിന്ന് കൂര്‍ക്ക വാങ്ങിയിരുന്നു. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്.

സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു.
ഉഗ്രവിഷമുള്ള വളവളപ്പന്‍ പാമ്പായിരുന്നു അത്. ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കി. പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *