മഞ്ഞുപുതച്ച് ജബൽ ജൈസ് മലനിരകൾ; യുഎഇയിൽ തണുപ്പ് കൂടി, കാറ്റിനു സാധ്യത

ദുബായ് : യുഎഇയിൽ കാറ്റ് ശക്തമാകാൻ സാധ്യത. തണുപ്പു കൂടും. ചിലയിടങ്ങളിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്.

റാസൽഖൈമ ജബൽ ജൈസ് മലനിരകളിൽ ഇന്നലെ മഞ്ഞുവീഴ്ചയുണ്ടായി. വരുംദിവസങ്ങളിൽ മഴയ്ക്കു സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

അതേസമയം ഇന്നലെ പുലർച്ചെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ-ദുബായ് റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു.

Jebel-Jais-snow1

കടുത്ത ശൈത്യമാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനിലയെത്തി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

റാസൽഖൈമ ജബൽ ജൈസ് മലനിരകളിലുണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം സൗദിയിൽ പലയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായിരുന്നു.

തബൂക് പ്രവശ്യയിലെ നിയോം ഭാഗത്തായിരുന്നു കടുത്ത മഞ്ഞുവീഴ്ച ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Jebel-Jais-snow

യുഎഇയിലെ പർവതമേഖലകളിൽ വരും ദിവസങ്ങളിലും മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച എന്നിവയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *