എസ്എൻഡിപി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം ആചരിച്ചു

ദുബായ് :  യുഎഇ   എസ്എൻഡിപി  യോഗം (സേവനം) യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം  വിവിധ പരിപാടികളോടെ ആചരിച്ചതായി  യോഗം സെൻട്രൽ കമ്മിറ്റി ചെയർമാൻ രാജൻ അമ്പലത്തറ, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, സെക്രട്ടറി വാചസ്പതി എന്നിവർ അറിയിച്ചു.

അബുദാബി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ചടങ്ങുകൾക്ക് പ്രസിഡന്റ് രജു രഞ്ജൻ, വൈസ് പ്രസിഡന്റ് മണിലാൽ, സെക്രട്ടറി ഡോ. രഞ്ജിത്ത്,  ഡയറക്ടർ ബോർഡ് അംഗം ചാറ്റർജി എന്നിവർ നേതൃത്വം നൽകി.

ദുബായ് യൂണിയനു കീഴിലുള്ള വീടുകളിൽ  ദീപം തെളിയിച്ച്  ചടങ്ങുകൾക്ക് തുടക്കമിട്ടു.

വൈകിട്ട് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികൾ ആലപിച്ചു. അനിത പ്രേംലാൽ പ്രഭാഷണം നടത്തി. ദുബായ് യൂണിയൻ വൈസ് ചെയർമാൻ ശിവദാസൻ പൂവാർ, കൺവീനർ സാജൻ സത്യ, ഷാജി രാഘവൻ, അശോകരാജ്, ജയപ്രകാശ്, ശീതള ബാബു, മിനി ഷാജി, ഉഷ ശിവദാസൻ, മല്ലിക രവി, സുമ ശശി, ശ്രീലക്ഷ്മി രാഹുൽ, രാജു കൈലാസം, സതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഷാർജ യൂണിയനിൽ പ്രസിഡന്റ് ഉദയൻ മഹേശൻ, വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ, സെക്രട്ടറി ഷൈൻ കെ.ദാസ് , ജോയിന്റ് സെക്രട്ടറി സിജു മംഗലശ്ശേരി, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വിജയൻ കാനൂർ,  ട്രഷറർ പ്രിയൻ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

റാസൽഖൈമയിൽ പ്രസിഡന്റ് ജെ.ആർ.സി. ബാബു, വൈസ് പ്രസിഡന്റ് അനിൽ വിദ്യാധരൻ, സെക്രട്ടറി സുഭാഷ് സുരേന്ദ്രൻ, രാജൻ പുള്ളിത്തടത്തിൽ, അജയ് പണിക്കർ, സുദർശനൻ,  വൈസ് പ്രസിഡന്റ് അനിൽ വിദ്യാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അൽഐനിൽ  പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി. ഫുജൈറ യൂണിയനിലും വിവിധ പരിപാടികൾ നടന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങൾ ചേർന്നു സംഘടിപ്പിച്ച ഓൺലൈൻ പരിപാടിക്കു ഗുരു വിചാരധാര നേതൃത്വം നൽകി.

പ്രാർഥന, ഭജന, ഗുരു പുഷ്പാഞ്ജലി, പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

പി.ജി. രാജേന്ദ്രൻ, വിശ്വംഭരൻ, ഷാജി ശ്രീധരൻ, കെ.പി. വിജയൻ, സജിമോൻ, ശരത്ചന്ദ്രൻ, മനോഹരൻ ആറ്റിങ്ങൽ, ബി.ആർ. ഷാജി, ഉന്മേഷ്, രതീഷ് ഇടത്തിട്ട, അജയ്, അജിത്, സുധീഷ്, അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ലളിതാ വിശ്വംഭരൻ, രേഖാ അനിലാൽ, രാഗിണി മുരളീധരൻ തുടങ്ങിയവർ പ്രാർഥനയ്ക്കു നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *