യു എ യിലെ സ്കൂളുകളിൽ എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് നാളെ തുടക്കം

അബുദാബി∙യു എ യിലെ സ്കൂളുകളിൽ എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾ നാളെ  ആരംഭിക്കും .

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ യുഎഇയിലെ സ്കൂളുകൾ പൂർത്തിയാക്കി.

എസ്എസ്എൽസിക്ക് 9 കേന്ദ്രങ്ങളിലായി 546 വിദ്യാർഥികളും ഹയർ സെക്കൻഡറിക്കു 8 കേന്ദ്രങ്ങളിലായി 491 വിദ്യാർഥികളുമാണ് യുഎഇയിൽനിന്ന് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

മലയാളികൾക്കു പുറമേ വിവിധ രാജ്യക്കാരും കേരള ബോർഡ് പരീക്ഷ എഴുതുന്നുണ്ട്.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മേൽനോട്ടത്തിനായി പരീക്ഷാഭവൻ ജോയിന്റ് കമ്മിഷണർ ഗിരീഷിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ അതതു സ്കൂളിലെത്തി ഇന്നു ചുമതലയേൽക്കും.

കോവിഡ് മാനദണ്ഡപ്രകാരം പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് കുട്ടികൾ സ്കൂളിൽ എത്തണം.

ഒരു ക്ലാസിൽ 2 മീറ്റർ അകലം പാലിച്ച് 9 മുതൽ 11 പേർക്കാണ് അനുമതി. വിദ്യാർഥികൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും അകലം പാലിക്കുകയും വേണം.

ഹാൻഡ് സാനിറ്റൈസറും കരുതാം. ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, റബർ, വാട്ടർബോട്ടിൽ എന്നിവ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കൂ.

14 ദിവസത്തിനകം കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്ന് സത്യവാങ്മൂലം നൽകുകയും വേണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *