യുഎഇ പൊതുമാപ്പിന് ശേഷവും രാജ്യത്ത് അനധികൃതമായി തുടര്‍ന്നാല്‍ കനത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

ദുബായ്; പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്തേയ്ക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും രണ്ടു വര്‍ഷത്തേയ്ക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം ഉണ്ടാകുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് താമസകാര്യ വിഭാഗം തലവന്‍ ബ്രി. സഈദ് റക്കന്‍ അല്‍ റഷീദ് പറഞ്ഞു. അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...

ബ്രി. സഈദ് റക്കന്‍ അല്‍ റഷീദിനെ അവീര്‍ കേന്ദ്രത്തിന്റെ മുഖ്യചുമതലയുള്ള ബ്രി. ജനറല്‍ ഖലഫ് അല്‍ ഗൈത്ത് സ്വീകരിച്ചു. പൊതുമാപ്പ് അപേക്ഷയുമായി എത്തുന്നവര്‍ക്ക് നല്‍കുന്ന സേവന- സൗകര്യങ്ങള്‍ അദ്ദേഹം പരിശോധിച്ചു. കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. മറ്റു ഉന്നത മേധാവികള്‍ അദ്ദേഹത്തെ അനുഗമിച്ചു. യുഎഇയിലുള്ള ഏറ്റവും വലിയ സേവന കേന്ദ്രമായ ഇവിടെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ശീതീകരിച്ച ടെന്റുകളിലാണ് പൊതുമാപ്പ് സേവന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം.

പൊതുമാപ്പ് അപേക്ഷകളുമായി നിത്യേന നൂറുകണക്കിന് ആളുകളാണ് കേന്ദ്രത്തില്‍ എത്തുന്നത്. പലരും ആര്‍ടിഎ ഏര്‍പ്പെടുത്തിയ ബസ് സേവനം ഉപയോഗപ്പെടുത്തുന്നു. പൊതുമാപ്പ് കേന്ദ്രത്തിന്റെ സമീപമുള്ള ദുബായ് ടാക്‌സി സ്റ്റാന്റില്‍ നിന്നുള്ള വാഹന സൗകര്യവും ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്. ശിക്ഷാനടപടികളില്ലാതെയും ചെറിയ ഫീസ് നല്‍കിയും രേഖകള്‍ ശരിയാക്കി നാട്ടിലേയ്ക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്. ഒക്ടോബര്‍ 31ന് സമാപിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *