റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

മസ്‍കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു.

രാഷ്‍ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേര്‍ന്ന ഒമാന്‍ ഭരണാധികാരി, ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്നും സന്ദേശത്തില്‍ ആശംസിച്ചു.

അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ചൊവ്വാഴ്‍ച രാവിലെ 7.50ന് ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *