പൊള്ളുന്ന ചൂടിന് അല്‍പം ആശ്വാസം…യു.എ.ഇയില്‍ ചൂടിന്റെ തീവ്രത കുറയുന്നു

യു.എ.ഇയില്‍ ചൂടിന്റെ തീവ്രത കുറഞ്ഞുതുടങ്ങി . ശനിയാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദൂരക്കാഴ്ച്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിര്‍ദേശമുണ്ട്. പല ഭാഗങ്ങളിലും അന്തരീക്ഷ ഈര്‍പ്പം 85 ശതമാനത്തോളം ഉയരും. അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവശ്യയായ അല്‍ ദഫ്റയിലായിരിക്കും കൂടുതല്‍ മൂടല്‍ മഞ്ഞുണ്ടാവുക.

മണിക്കൂറില്‍ 15 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷ ഊഷ്‌മാവ് 26 മുതല്‍ 42 ഡിഗ്രീ സെല്‍ഷ്യസ് വരെയായിരിക്കും. അറബിക്കടലും ഒമാന്‍ കടലും താരതമ്യേന ശാന്തമായിരിക്കും. കാലാവസ്ഥാ മാറ്റമുണ്ടാവുന്നതിനാല്‍ അല്‍ ദഫ്‌റയിലും അബുദാബിയിലും വെള്ളിയാഴ്ച്ച രാത്രി എട്ട് മണിവരെ കാലാവസ്ഥാ വകുപ്പ് ‘യല്ലോ അലേര്‍ട്ട്’ പ്രഖ്യാപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *