ഗള്‍ഫിലേക്ക് പോകുന്ന പ്രവാസികള്‍ പണമുണ്ടാക്കുന്ന മെഷീനല്ല…ഒരു മുന്‍കാല പ്രവാസിക്ക് പറയാനുള്ളത്

ഷഫീക്ക് മട്ടന്നൂര്‍...

കേരളത്തില്‍ നിന്ന് ഗള്‍ഫിലെത്തുന്നവരെല്ലാം അവിടെയെത്തിയാല്‍ പിന്നെ പണം ഉണ്ടാക്കുന്ന മെഷീനാണെന്നാണ് നാട്ടിലുള്ളവരുടെ വിചാരം. ഗള്‍ഫിലേക്ക് പോകുന്ന പ്രവാസികള്‍ പിന്നീട് മാസം തോറും പണമൊഴുക്കണം. കാരണം ഗള്‍ഫില്‍ പോയാല്‍ പിന്നെ നാട്ടിലുള്ളവരുടെ ചിലവുകള്‍ കുത്തനെ വര്‍ധിക്കും.

എന്നാല്‍ പ്രവാസികള്‍ അവിടെ എങ്ങനെയാണ് ജീവിക്കുന്നതെന്നോ, അവിടെയുളള നിയമങ്ങളെന്തൊക്കെയാണെന്നോ നാട്ടിലുള്ളവര്‍ അന്വേഷിക്കാറില്ല…അന്നും ഇന്നും ഇതിനൊരു മാറ്റമില്ല. എന്നാല്‍ വെറും മൂന്ന് വര്‍ഷം കൊണ്ട് സൗദിയിലെ കയ്പ്പും മധുരവും അനുഭവിച്ച കോഴിക്കോട്ടുകാരനായ പ്രവാസി സുനില്‍ പറയുന്നു അത്ര മധുരമുള്ളതല്ല പ്രവാസജീവിതമെന്നത്. സൗദിയിലെ സ്വദേശിവല്‍ക്കരണത്തില്‍ ജോലി നഷ്ടമായൊരു പ്രവാസി കൂടിയാണ് കെ.വി സുനില്‍ എന്ന മുന്‍കാല പ്രവാസി…

സുനിലിന്റെ അനുഭവങ്ങളിലേക്ക്….

2011 മുതല്‍ 1014 വരെയായിരുന്നു സുനിലിന്റെ സൗദിയിലെ പ്രവാസ ജീവിതം. മൂന്ന് വര്‍ഷത്തില്‍ 17 മാസം മാത്രമായിരുന്നു സൗദിയില്‍ നിന്ന് ജോലി ചെയ്തത്. ഹൗസ് ഡ്രൈവര്‍ എന്ന് പറഞ്ഞാണ് നാട്ടില്‍ നിന്ന് സൗദിയിലേക്ക് പറന്നത്. എന്നാല്‍ എത്തിപ്പെട്ടത് ഗ്രാനൈറ്റ് കമ്പനിയിലായിരുന്നു. എന്നാല്‍ വറും 5 മാസം മാത്രമായിരുന്നു ആ കമ്പനിയിലെ ജോലി തുടര്‍ന്നത്. കാരണമുണ്ട് വേണ്ടത്ര സുരക്ഷയോ ശമ്പളമോ ശരിയായ രീതിയിലുള്ള ഭക്ഷണമോ ലഭിക്കാത്ത ദിനങ്ങള്‍. മാനസികമായി വല്ലാതെ തളര്‍ന്നു പോയ ദിനങ്ങളായിരുന്നു അത്. പെട്ടെന്ന് ജോലി മാറാനോ മറ്റ് തീരുമാനങ്ങളെടുക്കാനൊ സാധ്യമല്ല. കാരണം ഇത് സൗദിയാണ്.

ഒരു സുഹൃത്ത് വഴിയാണ് ഈ ജോലി കിട്ടുന്നത്. ഗ്രാനൈറ്റ് കമ്പനിയുടെ മുതലാളി സുഹൃത്തിനെ കാണാന്‍ വന്ന സമയത്ത് സുനിലിന്റെ മനസിലും ഗള്‍ഫ് മോഹമുദിച്ചു. എന്ത് ജോലി ചെയ്യാനും തയ്യാറാണെന്നും അറിയിച്ചതനുസരിച്ച് വീസയെടുത്തു. രണ്ട് ലക്ഷത്തോളം രൂപ വീസയ്ക്കായി ചിലവായി. എയര്‍പോര്‍ട്ടില്‍ കമ്പനി ജീവനക്കാരെത്തി ജോലി സ്ഥലത്തെത്തിച്ചു. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി 200 റിയാല്‍ തന്നു. എന്നാല്‍ കെമിക്കലിന്റെ മണവും പൊടിയും കാരണം ഒരു മാസം തികയുന്നതിന് മുന്നേ തലവേദനയും നെഞ്ച് വേദനയും തുടങ്ങി. ഇപ്പോഴും ആ നെഞ്ച് വേദനയുണ്ട്. അന്നവിടെ കണ്ട ഒരാള്‍ പറഞ്ഞു, ഈ ജോലി നിങ്ങള്‍ തുടരുകയാണെങ്കില്‍ നിങ്ങള്‍ അധികം ആയുസുണ്ടാവില്ലായെന്ന്… അത് കേട്ടതോടെ പാതി ജീവന്‍ പോയി. എന്നാല്‍ ജോലി മാറാന്‍ വേണ്ടി ഇതുവരെ ചെയ്ത ജോലിയുടെ ശമ്പളം പോലും കമ്പനി തരാന്‍ തയ്യാറായില്ല.

അങ്ങനെ വേറൊസു സുഹൃത്ത് വഴി വേറൊരു ജോലി തരപ്പെടുത്തി. രണ്ട് മാസത്തോളം പണിയെടുത്ത് നാട്ടിലുള്ള കടം തീര്‍ത്തു. ശേഷം അലൂമിനിയം ഫാബ്രിക്കേഷന്റെ കമ്പനിയില്‍ കയറി. ആ കമ്പനിയില്‍ ജോലി പഠിച്ചു വരികയായിരുന്നു. എന്നാല്‍ ഹൗസ് ഡ്രൈവറായതിനാല്‍ സൗദിയിലെന്നും പോലീസ് ചെക്കിങ് ഉണ്ടായിരുന്നു. ഹൈവേയുടെ അടുത്തായിരുന്നു അലൂമിനിയം ഫാബ്രിക്കേഷന്റെ കടയുള്ളത്. എന്നാല്‍ പോലീസ് ചെക്കിങ്ങിനായി വരുന്ന സമയത്തെല്ലാം ഞാന്‍ അവിടെ നിന്ന് മാറി നില്‍ക്കുമായിരുന്നു. രണ്ട് മൂന്ന് തവണ പോലീസ് പിടിച്ചപ്പോള്‍ ഇഖാമ പൊട്ടിച്ചു കളയാനൊക്കെ ശ്രമിച്ചു. ഭാഷ അറിയാത്തതിനാല്‍ ശരിക്കും പകച്ചു പോയ നിമിഷങ്ങളായിരുന്നു അത്.

അവസാനം പേരാമ്പ്രയിലുള്ള ഒരാളുടെ കടയില്‍ ചിമ്മിണി ജോലി ലഭിച്ചു. മാസം 1800 റിയാല്‍ ശമ്പളം. ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നത് കൊണ്ട് ഭക്ഷണവും താമസവും ഫ്രീയായിരുന്നു. അങ്ങനെ കുറച്ച് കാലം നിന്ന് കഴിഞ്ഞപ്പോള്‍ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ നാട്ടിലേക്ക് കയറി. തിരിച്ചു വന്ന സമയത്താണ്് പെട്ടെന്നൊരു ദിവസം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. പിന്നെ പോലീസ് ചെക്കിങ്ങിന്‍രെ ചാകരയായിരുന്നു.

അങ്ങനെ മലപ്പുറത്തുള്ള മുനീര്‍ എന്നയാള്‍ അവിടെ ഹോട്ടല്‍ നടത്തുന്നുണ്ടായിരുന്നു. അവരെ സഹായിച്ച് 25 ദിവസത്തോളം അവിടെ തങ്ങി. അവിടെയും സ്വദേശിവല്‍ക്കരണം നടപ്പാക്കി. അങ്ങനെ ഡ്രൈവര്‍ ജോലി ചെയ്യാന്‍ തീരുമാനിച്ച് രണ്ട് വര്‍ഷത്തേക്കുള്ള ഇഖാമ അടിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞതോടെ എക്‌സിറ്റ് പേപ്പര്‍ വരികയായിരുന്നു. അതോടെ പ്രവാസ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ഇന്നും സൗദിയില്‍ സ്വദേശിവല്‍ക്കരണം തുടരുന്നുണ്ട്. നാട്ടില്‍ നിന്ന് തന്നെ സൗദിയിലേക്കോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കോ ജോലി ലഭിക്കാതെ ജോലി അന്വേഷിച്ച് പോകുന്നവര്‍ ഇന്നും ജോലികള്‍ക്കായി പലതും അനുഭവിക്കുന്നുണ്ട്. നല്ലൊരു ജോലി ലഭിക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *