സുഷമ സ്വരാജ് അബുദാബിയില്‍…പുത്തന്‍ സാധ്യതകള്‍ തേടി സഹകരണം ശക്തമാക്കും…

അബുദാബി: ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിലെത്തി. യുഎഇ ഭരണാധികാരികളുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ സഹകരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഉരുത്തിരിയുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച്ച അബുദാബി ഐ.എസ്.സിയില്‍ രാജ്യത്തെ ഇന്ത്യന്‍സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും.

സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രി യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും സായിദ് വര്‍ഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

നാളെ വൈകീട്ട് ആറുമണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റിറില്‍ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സാമ്പത്തിക-സാംസ്‌കാരിക-വാണിജ്യ ബന്ധം ഏറ്റവുംമികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന സമയത്ത് നടക്കുന്ന വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *