യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്

ദുബായ് : യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്.

അൽ ഐൻ റാക്നയിൽ ഇന്നലെ പുലർച്ചെ .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാത്രിയിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു.ആകാശം ഭാഗികമായി മേഘാവൃതം. ചില മേഖലകളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വരുംദിവസങ്ങളിൽ ഇതേ താപനില തുടരുമെന്നും വ്യക്തമാക്കി. ഒമാനിലും തണുപ്പുകൂടി. ഹജ്ർ മലനിരകളിലും സമീപ മേഖലകളിലും കഴിഞ്ഞദിവസം താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *