സൗദി അറേബ്യയിൽ വാഹനാപകടം; 10​ പേർക്ക് പരിക്ക്

റിയാദ് ​: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10​ പേർക്ക്​ പരിക്ക്​.

Loading...

പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിന്​ വടക്ക്​ മർക്കസ്​ അത്തീഫ്​ എന്ന സ്ഥലത്ത്​​ മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​​.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അപകടത്തെ തുടർന്ന്​ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. പൊലീ​സും റെഡക്രസൻറുമെത്തി രക്ഷാപ്രവർത്തനം നടത്തി.

വാഹനം വെട്ടിപൊളിച്ചാണ്​ അകത്ത്​ കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്​. പരിക്കേറ്റവരെ തായിഫ്​ പ്രിൻസ്​ സുൽത്താൻ അസ്​കരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്​തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *