സുന്ദര കാഴ്ചകളുമായി ‘ടെറാ’; പ്രവേശനം 22 മുതൽ 

ദുബായ് :  കടലാഴങ്ങളിലെ അദ്ഭുത ലോകത്തേക്കും അറേബ്യൻ വന്യസൗന്ദര്യങ്ങളിലേക്കും സന്ദർശകരെ വരവേൽക്കാനൊരുങ്ങി എക്സ്പോ സസ്റ്റെയ്‌നബിലിറ്റി പവിലിയൻ ‘ടെറാ’.

താമസക്കാർക്കും സന്ദർശകർക്കും 22 മുതൽ ഏപ്രിൽ 10 വരെ പ്രവേശനം അനുവദിക്കും.വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള പവിലിയനുകളിൽ ഏറെ പ്രത്യേകതകളുള്ളതാണ് സസ്റ്റെയ്‌നബിലിറ്റി പവിലിയൻ.

പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, ജലസംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം നൽകുന്നു.

എക്സ്പോയിലെ മൊബിലിറ്റി, ഓപ്പർച്യുനിറ്റി പവിലിയനുകൾ  ഈ വർഷം ആദ്യ പാദത്തിൽ തന്നെ തുറക്കും.

ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ നടക്കുന്ന എക്സ്പോയ്ക്ക് മുൻപ് കാഴ്ചകൾ കാണാനും എക്സ്പോ സ്പെഷൽ സമ്മാനങ്ങൾ വാങ്ങാനും സൗകര്യമൊരുക്കുകയാണെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *