ഒമാനില്‍ മഴ ശക്തം… ഒഴുക്കില്‍പെട്ട 15 വയസ്സുകാരന്‍റെ മൃതുദേഹം കണ്ടെത്തി

മസ്‌കത്ത് :  ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 15കാരന്റെ മൃതദേഹം കണ്ടെത്തി.

Loading...

റുസ്താഖിലെ വാദി ഹൊഖയ്‌നില്‍ വ്യാഴാഴ്ചയാണ് 15കാരനെ ഒഴിക്കില്‍പ്പെട്ട് കാണാതായത്. ബാലനുവേണ്ടി വ്യാഴാഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് നിര്‍ത്തിവച്ച തെരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.

വെള്ളപ്പാച്ചിലുകളുള്ള സ്ഥലങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുട്ടികള്‍ അപകടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒമാനില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *