ദുബായില്‍ ഏഴ് മലയാളികളടക്കം 17 പേരുടെ മരണം…ഡ്രൈവറെ പണ്യാളനാക്കാന്‍ പ്രതിഭാഗം

ഏഴ് മലയാളികടളക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസപകടം ഡ്രൈവറുടെ മാത്രം പിഴവല്ലെന്ന വാദവുമായി പ്രതിഭാഗം കോടതിയില്‍. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണിലാണ് 17 പേരുടെ ജീവനെടുത്ത ദുബൈ ബസപകടം. കേസില്‍ പ്രതിയായ ഒമാനി ബസ് ഡ്രൈവര്‍ക്ക് ദുബൈ ട്രാഫിക് കോടതി ഏഴ് വര്‍ഷത്തെ തടവ് വിധിച്ചിരുന്നു, മരിച്ചവര്‍ക്ക് ദിയാധനമായി 34 ലക്ഷം ദിര്‍ഹം നല്‍കാനും കോടതി ഉത്തവിട്ടു. ഈ വിധിക്കെതിരായ നല്‍കിയ അപ്പീലിലാണ് ദുബൈ അപ്പീല്‍ കോടതിയില്‍ ഇപ്പോള്‍ വാദം തുടരുന്നത്. കേസ് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ട്രാഫിക് കോടതി നേരത്തേ തള്ളിയതാണ്.

എന്നാല്‍, അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധമാത്രമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മുഹമ്മദ് അല്‍ സാബ്‍രി വാദിച്ചു. മുന്നറിയിപ്പ് ബോര്‍ഡും വാഹനത്തെ തടയുന്ന ബാരിയറും തമ്മില്‍ 12 മീറ്റര്‍ അകലം മാത്രമാണുള്ളത്. ഇത് കുറഞ്ഞത് 48 മീറ്ററെങ്കിലും വേണം.

വാഹമിടച്ചാല്‍ തകരാത്ത കോണ്‍ക്രീറ്റിന് പകരം ഇടിയുടെ ആഘാതത്തില്‍ പല കഷണങ്ങളാകുന്ന ബാരിയറാണ് ഉപയോഗിക്കേണ്ടിയിരുന്നത്. എതിരെ സൂര്യപ്രകാശം പതിച്ചിരുന്നതിനാല്‍ 53 വയസുകാരന്‍ ഡ്രൈവര്‍ക്ക് ബാരിയര്‍ കാണാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ എട്ട് പിഴവുകള്‍ നേരത്തേ ട്രാഫിക് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയെന്ന് പ്രതിഭാഗം വാദിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ഒക്ടോബല്‍ 31 ലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *