ഷാര്‍ജയില്‍ പെട്രോള്‍ പമ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

ഷാര്‍ജ: പെട്രോള്‍ പമ്പിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവര്‍  പൊലീസ് അറസ്റ്റ് ചെയ്‍തു. അല്‍ ഇത്തിഹാദ് റോഡിലെ അല്‍ ഖാന്‍ ബ്രിഡ്‍ജിന് സമീപത്തായിരുന്നു അപകടമുണ്ടായത്.

ഡ്രൈവറെ അറസ്റ്റ് ചെയ്‍ത വിവരം ഷാര്‍ജ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ശംസി പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ നടന്ന സംഭവത്തില്‍ പെട്രോള്‍ പമ്പിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

പമ്പിലേക്ക് പാഞ്ഞുകയറിയ കാര്‍ ആദ്യം ഒരു ഷെല്‍ഫില്‍ ഇടിച്ച ശേഷമാണ് ഫ്യുവല്‍ ഡിസ്‍പെന്‍സറും പേയ്‍മെന്റ് കിയോസ്‍കും തകര്‍ത്തത്. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *