റമസാനിലെ ആദ്യ വെള്ളി ; പ്രാര്‍ത്ഥന നിറവില്‍ വിശ്വാസികള്‍

ദോഹ : ഇന്ന് റമസാനിലെ ആദ്യ വെള്ളി.

കോവിഡ് മുൻകരുതൽ പാലിച്ച് ജുമുഅ നമസ്‌കാരം വിശ്വാസികൾക്ക് പള്ളികളിൽ നിർവഹിക്കാം.

രണ്ടാമത്തെ ബാങ്കുവിളിയ്ക്ക് 10 മിനി/റ്റ് മുൻപ് പള്ളികൾ തുറക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രണ്ടാമത്തെ ബാങ്കുവിളിയ്ക്ക് 10 മിനിറ്റ് മുൻപ് ജുമുഅ നമസ്‌കാരത്തിനായി  പള്ളികൾ തുറക്കും.

മറ്റ് ദിവസങ്ങളിൽ ബാങ്കുവിളി കഴിഞ്ഞു അഞ്ചു മിനിറ്റിന് ശേഷം പ്രാർഥനകൾ തുടങ്ങും.

ഓരോ പ്രാർഥനയും കഴിഞ്ഞ് അഞ്ചു മിനിറ്റിന് ശേഷം പള്ളി അണുവിമുക്തമാക്കുന്നതിനായി അടയ്ക്കുകയും ചെയ്യും.

രാജ്യത്ത് നിലവിൽ എല്ലാ പള്ളികളിലും ദിവസേന അഞ്ചുനേരത്തെ പ്രാർഥനകളും വെളളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരങ്ങളും മാത്രമാണുള്ളത്.

റമസാനിലെ തറാവീഹ്, തഹജ്ജുദ്, ഇഅ്തികാഫ് എന്നിവ വിശ്വാസികൾ വീടുകളിൽ തന്നെ നിർവഹിക്കണമെന്നാണ് നിർദേശം.

സ്മാർട് ഫോണിലെ ഇഹ്‌തെറാസ് ആപ്പിൽ ഹെൽത്ത് സ്റ്റേറ്റസ് പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ഫെയ്‌സ് മാസ്‌ക് ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതൽ പള്ളികളിൽ നിർബന്ധമാണ്.

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

കഴിഞ്ഞ വർഷം പള്ളികൾ അടച്ചിട്ടിരുന്നതിനാൽ എല്ലാ പ്രാർഥനകളും വിശ്വാസികൾ വീടുകളിലാണ് നിർവഹിച്ചിരുന്നത്.

ഇത്തവണ പുണ്യമാസത്തിൽ ദിവസേന അഞ്ചു നേരവും വെള്ളിയാഴ്ചകളിൽ ജുമുഅ നിർവഹിക്കാനും പള്ളികളിൽ എത്താമെന്നതിന്റെ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *