ഫൈനൽ എക്സിറ്റ് അടിച്ച് രാജ്യം വിടാൻ കഴിയാത്തവർക്ക് ആശ്വാസമായി രാജാവിന്റെ നിർദേശം

റിയാദ് : സൗദിയിൽ ഫൈനൽ എക്സിറ്റ് അടിച്ച് രാജ്യം വിടാൻ കഴിയാത്തവർക്ക് ആശ്വാസമായി രാജാവിന്റെ നിർദേശം.

ഈ മാസം 31 വരെ സൗജന്യമായി വീസ കാലാവധി നീട്ടി നൽകാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട്ട് വിഭാഗം ജവാസാത്ത് അറിയിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുകയും പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളും പ്രയാസങ്ങളും നേരിടാൻ സൗദി സർക്കാർ തുടർച്ചയായി അനുവദിക്കുന്ന നിയമ-സാങ്കേതിക ഇളവുകളുടെ ഭാഗമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇങ്ങനെ കാലാവധി നീട്ടാൻ ജവാസാത്തിൽ ഹാജരാകുകയോ പ്രത്യേക അപേക്ഷ നൽകുകയോ വേണ്ടതില്ല.

സ്വമേധയാ ഓണലൈനിൽ പുതുക്കപ്പെടും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തരം 28,884 അന്തിമ എക്സിറ്റ് വീസകളുടെ കാലാവധിയാണ് നീട്ടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *