സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി

റിയാദ് ∙ സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ റാജിഹി അറിയിച്ചു

പരിമിതമായ തൊഴിലുകൾ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്ട്രേഷൻ തൊഴിലുകൾ ഉൾപ്പെടെ മുഴുവൻ മേഖലകളും 100 ശതമാനം സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു

വിൽപനശാലകൾ എന്നിവയിലും സ്വദേശിവത്കരണം വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രധാന കേന്ദ്ര വിതരണ വിപണിയിലും ഇത് നടപ്പാകും. പുതിയ നടപടിയുടെ ഭാഗമായി സ്വദേശി വനിതകൾക്കും പുരുഷന്മാർക്കുമായി പുതിയ 51000 തൊഴിലുകൾ സൃഷ്ടിക്കാനാണ് പദ്ധതി.

വാണിജ്യ സ്ഥാപനങ്ങളും ഉടമകളും നിർദേശം പൂർണമായി പാലിക്കേണ്ടതുണ്ടെന്നും ലംഘനങ്ങൾക്ക് ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

വിശദ വിവരങ്ങൾക്ക് തൊഴിലുടമകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാനും അദ്ദേഹം നിർദേശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *