മീഡിയ ഫോറത്തിന്റെ 2020 – 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം : ദമ്മാമിലെ മീഡിയ ഫോറത്തിന്റെ 2020 – 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം റോയൽ മലബാർ റെസ്റ്റാറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ്‌ പുതിയ ഭാരവാഹികളെ കണ്ടെത്തിയത്‌

പ്രസിഡന്റായി സാജിദ്‌ ആറാട്ടുപുഴ (ഗൾഫ്‌ മാധ്യമം), ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (തേജസ്‌), ട്രഷറർ മുജീബ്‌ കളത്തിൽ (ജയ്ഹിന്ദ്‌), വൈസ്‌ പ്രസിഡന്റ്‌ ലുഖ്‌മാൻ വിളത്തൂർ (മനോരമ), ജോയിന്റ്‌ സെക്രട്ടറി  വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

മുൻ പ്രസിഡന്റ്‌ ചെറിയാൻ കിടങ്ങന്നൂർ വരണാധികാരിയായിരുന്നു. ചെറിയാൻ കിടങ്ങന്നൂർ (മംഗളം) അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി യോഗം മുതിർന്ന അംഗം പി.ടി അലവി (ജീവൻ ടിവി) ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ആളത്ത്‌ (ചന്ദ്രിക) വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ കാലങ്ങളിൽ പ്രശംസനീയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മീഡിയ ഫോറത്തിന് സാധിച്ചതായും കോവിഡ്‌ കാലത്ത്‌ നിർധനനായ പ്രവാസിക്ക്‌ നാടണയാൻ വിമാന ടിക്കറ്റ്‌ നൽകാനും സാധിച്ചതായി വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചു.

ഹബീബ്‌ ഏലംകുളം (മലയാളം ന്യൂസ്‌), നൗഷാദ്‌ ഇരിക്കൂർ (മീഡിയവൺ), സുബൈർ ഉദിനൂർ (24 ന്യൂസ്‌) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ്‌ റഫീഖ്‌ ചെമ്പോത്തറയെ (സിറാജ്‌)  ചുമതലപ്പെടുത്തി.

പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ  നയപ്രഖ്യാപനം നടത്തി.അഷ്‌റഫ്  ആളത്ത് സ്വാഗതവും സിറാജുദീൻ നന്ദിയും പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *