ബഹ്റൈന്‍ ഭരണാധികാരി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

മനാമ: ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫക്ക് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു .

ജനങ്ങളുടെ അവബോധവും കൊവിഡ് പ്രതിരോധത്തിനായി നാഷണല്‍ ടാസ്‍ക് ഫോഴ്‍സ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് കാണിച്ച ജാഗ്രതയുമാണ് ബഹ്റൈനില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതെന്ന് ഭരണാധികാരി അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

രാജ്യവ്യാപകമായി കൊവിഡ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ബഹ്റൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *