സൗദി അറേബ്യക്ക്​ നേരെയുണ്ടായ ഡ്രോൺ ആക്രമണശ്രമത്തെ സൗദി സഖ്യസേന തകർത്തു

ജിദ്ദ : സൗദി അറേബ്യക്ക്​ നേരെയുണ്ടായ ഡ്രോൺ ആക്രമണശ്രമത്തെ സൗദി സഖ്യസേന തകർത്തു. സൗദി അറേബ്യക്ക്​ നേരെ യമൻ വിമതരായ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമത്തെയാണ്  സൗദി സഖ്യസേന തകർത്തത്.

വ്യാഴാഴ്​ച രാവിലെ​ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ്​ ഹൂതികൾ അയച്ചത്​. എന്നാൽ ​സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയായിരുന്നെന്നും സഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി അറിയിച്ചു.

ഹൂതി തീവ്രവാദ സംഘങ്ങൾ സ്​റ്റോക്​ഹോം കരാറും വെടിനിർത്തലും ലംഘിച്ച്​ ​​ആക്രമണം തുടരുകയാണ്​. ​ഹുദൈദ മേഖല കേ​ന്ദ്രീകരിച്ചാണ്​ ​ബാലിസ്​റ്റിക്​​ മിസൈലും ഡ്രോണുകളും അയച്ച്​ അക്രമണം തുടരുന്നത്​. ആയുധം നിറച്ച വിദൂര നിയ​ന്ത്രിത ബോട്ടും ആക്രമണത്തിന്​ ഉപയോഗിക്കുന്നുണ്ട്​.

ഹൂതികൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക്​ വലിയ ഭീഷണിയായിരിക്കുന്നു. ​സ്​റ്റോക്ക്​ഹോം കരാർ വിജയകരമാക്കുന്നതിനുള്ള രാഷ്​ട്രീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും വക്താവ്​ പറഞ്ഞു.

അന്താരാഷ്​​ട്ര മാനുഷിക നിയമത്തിനും വ്യവസ്​ഥകൾക്കും അനുസരിച്ച്​ ഹൂതികളുടെ ​ശ​ത്രുതാപരവും തീവ്രവാദപരവുമായ നടപടികളെ നേരിടാൻ സഖ്യസേന നേതൃത്വം ഉചിതമായ നടപടികൾ കൈകൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്​.

അതോടൊപ്പം അട്ടിമറി അവസാനിപ്പിച്ച്​​ സമഗ്രമായ ഒരു രാഷ്​ട്രീയ പരിഹാരത്തിലെത്താനും യമനിലെ ​െഎക്യരാഷ്​ട്ര സെ​ക്രട്ടറി ജനറലി​െൻറ പ്രത്യേക ദൂത​െൻറ ശ്രമങ്ങളെ പിന്തുണക്കുന്നതും തുടരുകയാണെന്നും സഖ്യസേന വക്താവ്​ കൂട്ടിച്ചേർത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *